അംബുച്ചന്റെ പിറന്നാൾ ഗംഭീര ആഘോഷമാക്കി വീണ നായർ.!!! വികാരഭരിതമായ അമ്മയുടെ പിറന്നാൾ ആശംസകൾ സോഷ്യൽ മീഡിയയിൽ വൈറൽ…. | Ambadi Birthday Celebration

ടെലിവിഷൻ താരം എന്ന നിലയിലും സിനിമാതാരം എന്ന നിലയിലും മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് വീണ നായർ. കോമഡി കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിലേക്ക് വളരെ പെട്ടെന്ന് സ്ഥാനം നേടാൻ വീണയ്ക്ക് സാധിച്ചു. സിനിമയിലും ടെലിവിഷനിലും മുഴുവൻ നിറസാന്നിധ്യമായി നിറഞ്ഞുനിൽക്കുകയാണ് വീണ. വീണയേയും കുടുംബത്തിന്റെയും എല്ലാ പുതിയ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെയാണ് വൈറലാകാറുള്ളത്. അക്കൂട്ടത്തിൽ വീണയുടെ മകനായ അമ്പാടിയെയും ആരാധകർക്ക് വളരെ ഇഷ്ടമാണ്.

   

ഇപ്പോൾ വീണ പങ്കുവെച്ച് മകന്റെ പിറന്നാൾ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മകന്റെ പിറന്നാൾ ആഘോഷിക്കുന്നതിന്റെയും മകനോടൊപ്പം ഉള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ആണ് വീണ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് അമ്പാടിക്ക് പിറന്നാൾ ആശംസകൾ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി എത്തിയത്. വികാരഭരിതമായ ആശംസയാണ് വീണ മകനുവേണ്ടി നൽകിയത്. ഇന്ന് എന്റെ രാജകുമാരന്റെ പിറന്നാളാണ്.

ഈശ്വരന് നന്ദി. 2016 നവംബർ 11 ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം ഏതൊരു അമ്മയെ പോലെയും ഏറ്റവും സന്തോഷം തോന്നിയ ദിവസം. അന്നുമുതൽ ഇന്നുവരെ ജീവിതത്തിലെ ഓരോ വിഷമങ്ങളും പ്രശ്നങ്ങളും വന്നപ്പോൾ അതിനെയെല്ലാം തരണം ചെയ്തു മുന്നോട്ടേക്ക് പോകുവാൻ എനിക്ക് പ്രചോദനവും സഹായവും ആയത് നീയാണ് അംബുച്ച. നീയില്ലെങ്കിൽ ഞാനില്ല നീയാണ് എല്ലാം. നിന്റെ സന്തോഷമാണ് എന്റെ സന്തോഷം നിന്റെ ഇഷ്ടമാണ് എന്റെ ഇഷ്ടം. അംബുച്ചൻ എന്നെ അറിയുന്ന പോലെ ആർക്കും എന്നെ അറിയില്ല.

ഈ പിറന്നാൾ ദിനത്തിൽ ഞാൻ നിനക്ക് ഒരു വാക്ക് നൽകുന്നു. നിനക്ക് നല്ല ഒരു അമ്മയായി നിന്റെ നല്ലൊരു സുഹൃത്തായി ഞാൻ എന്നും കൂടെ ഉണ്ടാകും. അവസാനം വരെ. ഇതായിരുന്നു മകന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടുള്ള വീണയുടെ പിറന്നാൾ ആശംസകൾ. വീണയുടെ ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് അമ്പാടിക്ക് പിറന്നാൾ ആശംസകൾ നൽകി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. അമ്മയും മോനും എപ്പോഴും സന്തോഷത്തോടെ തന്നെരിക്കണം എന്ന് ആരാധകർ ആശംസകൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *