മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു നടിയാണ് ഭാമ. ലോഹിത ദാസ് സംവിധാനം ചെയ്ത എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് കടന്നുവന്ന താരമാണ് ഭാമ. സൂര്യ ടിവിയിലെ താലി എന്ന പ്രോഗ്രാമിൽ അവതാരികയായി നിൽക്കുമ്പോൾ ആയിരുന്നു ഭാമയ്ക്ക് അഭിനയിക്കാനുള്ള അവസരം വന്നുചേർന്നത്. തുടർന്ന് സൈക്കിൾ എന്ന വിനീത് ശ്രീനിവാസൻ നായകനായ ചിത്രത്തിനു ശേഷമാണ് മലയാളികൾ ഭാമയെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്.
പിന്നീട് നിരവധി സിനിമകളിലൂടെ മലയാളത്തിലെ പ്രമുഖരായ എല്ലാ താരങ്ങൾക്കൊപ്പം മികച്ച കഥാപാത്രങ്ങളിലൂടെ എല്ലാവരുടെയും ഇഷ്ടപാത്രമായി ഭാമ മാറി. 2015 ന് ശേഷം ഭാമ സിനിമയിൽ ഒരുപാട് സജീവമല്ല. 2020,ൽ ആയിരുന്നു ഭാമയുടെ വിവാഹം. വിവാഹത്തിനുശേഷം പിന്നീട് സിനിമയിലേക്ക് താരം തിരിച്ചു വന്നിട്ടില്ല. എങ്കിൽ തന്നെയും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം. ഭാമ തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ മകളുടെ രണ്ടാം പിറന്നാൾ ആഘോഷത്തിൽ ആണ് ഭാമ. പൊന്നോമനയായ അമ്മുക്കുട്ടിക്ക് പിറന്നാൾ ആശംസകൾ നൽകി താരം പങ്കുവെച്ച് ചിത്രങ്ങളെല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഭാമയെ പോലെ തന്നെ മകളെയും മലയാളികൾക്ക് ഏറെ പരിചിതവും ആണ് ഇഷ്ടവുമാണ്. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട് അതിനെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടാറുണ്ട്.
അതുകൊണ്ട് തന്നെയാണ് കുഞ്ഞിന്റെ പിറന്നാൾ ചിത്രങ്ങൾക്കെല്ലാം ആരാധകർ വലിയ ശിവകാരിയായിട്ട് നൽകിയത്. കുഞ്ഞുവാവയ്ക്ക് പിറന്നാൾ ആശംസകൾ നൽകിക്കൊണ്ട് ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്. ഇത്തവണ വലിയ ആഘോഷങ്ങളൊന്നുമില്ല എന്ന് ഒരു ആരാധിക ചോദിച്ചപ്പോൾ അടുത്തവർഷം ആകട്ടെ ഉഷാറാക്കാം എന്നായിരുന്നു ഭാമ നൽകിയ മറുപടി. ഗൗരി എന്നാണ് ഭാമയുടെ മകളുടെ പേര് അമ്മുക്കുട്ടി എന്നാണ് ഭാമ മകളെ വിളിക്കുന്നത്.
View this post on Instagram