വസ്ത്രം അലങ്കാര രംഗത്തുനിന്ന് മലയാള സിനിമയുടെ അഭിനയരംഗത്തേക്ക് വന്ന് മലയാളികൾ ഏറെ പ്രിയപ്പെട്ട നടനായി മാറിയ ശ്രീ ഇന്ദ്രൻസിന്റെ ചിത്രമാണ് താഴെ കാണുന്നത്. സി പി വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വാതന്ത്ര്യ വസ്ത്രലങ്കാരനായത്. ആർട്സ് ക്ലബ്ബുകളിൽ ചേർന്ന് അദ്ദേഹം നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.
ചെറിയ ചെറിയ വേഷങ്ങളിലൂടെ ആണ് ആദ്യം സിനിമയിലേക്ക് വന്നത്. 1994 പുറത്തിറങ്ങിയ സിഐഡി ഉണ്ണികൃഷ്ണൻ ബി എ ബി എഡ് എന്ന് ജയറാം നായകനായി ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാവുന്നത്. കൊടക്കമ്പി എന്ന അപരനാമത്തിൽ ആണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അന്ന് കാലത്ത് കോമഡി റോളുകൾ ആണ് അദ്ദേഹം ചെയ്തിരുന്നത്.
സീരിയലിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത് 2018 ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന സിനിമയിൽ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. 2019 പുറത്തിറങ്ങിയ വെയിൽ മരങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.
ഏകദേശം 260ൽ പരം ചിത്രങ്ങളിൽ വേഷമിട്ടു. ആദ്യകാലങ്ങളിൽ കോമഡി റോളുകൾ ചെയ്തിരുന്ന അദ്ദേഹം പിന്നീട് സീരിയസ് റോളുകളിലും തിളങ്ങി.സ്പടികം എന്നാ ചിത്രത്തിലെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളിൽ ഒന്നാണ്. ഏതൊരു വേഷവും തന്നെ കൊണ്ട് ചെയ്യാനാകും എന്ന് അദ്ദേഹം തെളിയിച്ചു.ഇന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു അതുല്യ പ്രതിഭ ആണ് ശ്രീ ഇന്ദ്രൻസ്.