തന്റെ ജീവിതത്തിലെ ആ സന്തോഷ വാർത്ത അറിയിച്ച് സ്റ്റാർ മാജിക്‌ താരം അനുമോൾ..!

ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലൂടെ മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുമോൾ. അനുമോളുടെ രസകരമായ സംസാരശൈലിയും തനത് നാടൻ ഭാഷപ്രയോഗങ്ങളും പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമാണ്. തങ്ങളുടെ കുഞ്ഞനിയത്തിയാണ് അനു എന്നാണ് മിനിസ്‌ക്രീൻ പ്രേക്ഷകർ പറയുന്നത്. നിരവധി ആരാധകരും ഫാൻസ് ഗ്രൂപ്പുകളും അനു വിനായി ഉണ്ട്. ഇപ്പോൾ അനുമോളുടെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.

   

സ്റ്റാർ മാജിക്‌ അവതാരിക ആയ ലക്ഷ്മി നക്ഷത്രയുമായുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെ ആണ് വീഡിയോ പങ്കുവെച്ചത്. അനുവുമൊത്തുള്ള ഷോപ്പിങ് ആണ് വിഡിയോയിൽ. അനുവിന് ഷോപ്പിംഗിന്റെ ആവശ്യം ഉണ്ടെന്നു പറഞ്ഞു ഒരു ഞെട്ടിക്കുന്ന കാര്യം എന്റെ അടുത്ത പറഞ്ഞിട്ടുണ്ട് അത് പുറത്തുവിടാൻ പാടുണ്ടോ എന്ന് അറിയില്ല എന്നാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്.

കൂടാതെ അനുവിന്റെ ലൈഫിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എന്നും നിങ്ങൾ എല്ലാവരും കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ് എന്നും സ്റ്റാർ മാജിക്‌ അവതാരക ലക്ഷ്മി നക്ഷത്ര പറഞ്ഞത്. ഫൈനലി അത് സംഭവിക്കുന്നു എന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇതു കേട്ടതോടു കൂടി വളരെ ആകാംക്ഷയിലാണ് ആരാധകർ ഇപ്പോൾ അനുവിന്റെ വിവാഹക്കാര്യം ആണെന്നാണ് ആരാധകർ പറയുന്നത്.

പുതിയ തീരുമാനങ്ങളെ പറ്റി അനുവിനോട് ചോദിച്ചപ്പോൾ വിവാഹത്തിന് സമയമായി എന്നാണ് താരം തന്നെ പറഞ്ഞത്. അനുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ ആണ് നവമാധ്യമങ്ങളിൽ അരങ്ങേറുന്നത്.നിരവധി പേരാണ് യൂട്യൂബ് ചാനലിന്റെ താഴെ ആശംസകളുമായി എത്തുന്നത്.എന്തായാലും അനുക്കുട്ടിയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് എന്നും ആരാധകർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *