മലയാള സിനിമയ്ക്ക് മാത്രം അഹങ്കരിക്കാൻ പറ്റുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച താരമാണ് മമ്മൂട്ടി. മുതിർന്നവർ എന്നോ കുഞ്ഞുങ്ങൾ എന്നോ പ്രായഭേദമില്ലാതെ നിരവധി ആരാധകരാണ് മമ്മൂട്ടിക്ക് ഉള്ളത്. ഇപ്പോഴും സിനിമയിൽ സജീവമായി തന്നെ പ്രവർത്തിക്കുന്ന മമ്മൂട്ടിയുടെ എല്ലാ പുതിയ ചിത്രങ്ങളെയും വലിയ ആവശ്യത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചു വരുന്നത്. മമ്മൂട്ടി ഇപ്പോഴും വളരെയധികം ആക്ടീവ് ആണ്.
നിഷ്കളങ്കമായ പെരുമാറ്റവും തമാശകൾ പറഞ്ഞും വളരെ പെട്ടെന്ന് ആരാധകരെ കയ്യിലെടുക്കാനുള്ള കഴിവും മമ്മൂട്ടിക്ക് ഉണ്ട്. മമ്മൂട്ടിയുടെ എല്ലാ പുതിയ വിശേഷങ്ങളും സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കാറുണ്ട്. ഇപ്പോൾ മമ്മൂട്ടിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ ഒരു രസകരമായ വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് വന്ന രണ്ടു കുട്ടികളുടെ കൂടെ കളിക്കുകയും ചെയ്യുകയും ചെയ്യുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം.
ഇപ്പോഴും ചെറുപ്പം കൈവിടാതെ കുഞ്ഞുങ്ങൾക്ക് ഒപ്പം സമയം ചെലവഴിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കുട്ടികളുടെ അമ്മയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. “ഇന്നെന്റെ മക്കൾക്ക് അറിയില്ല അവൾ ചേർന്ന് നിൽക്കുന്നതും ഓടിച്ചെന്ന് ചെവിയിൽ സ്വകാര്യ പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതുമായ വ്യക്തിത്വം ആരാണെന്നും എന്താണെന്നും.
നാളെ അവളിത് അഭിമാനത്തോടെ കാണും ജീവിതയാത്രയിൽ ഒരു നിധി പോലെ സൂക്ഷിക്കും” എന്നാ അടിക്കുറിപ്പാണ് ഈ വീഡിയോയ്ക്ക് താഴെ അമ്മ നൽകിയത്. നിരവധി ആരാധകരാണ് ഈ ചിത്രം കണ്ട് ലൈക്കുകളും കമന്റുകളും ആയി എത്തിയത്. കുട്ടികളുടെ കൂടെ നിഷ്കളങ്കമായി കളിക്കുകയും ചെയ്യുന്ന ഈ വീഡിയോ ഇതിനോടൊപ്പം തന്നെ പ്രേക്ഷകശ്രദ്ധ നേടി..