ഇന്ത്യൻ സിനിമയുടെ തന്നെ ലേഡീസ് സൂപ്പർ എന്ന് വിളിക്കുന്ന താരമാണ് നയൻതാര. മലയാള സിനിമയിൽ നിന്നും ആരംഭിച്ച തെന്നിന്ത്യൻ സിനിമയുടെ ലേഡീ സൂപ്പർസ്റ്റാറായി മാറിയ താരമാണ് നയൻതാര. മനസ്സിനക്കരെ എന്ന ജയറാം നായകനായ ചിത്രത്തിലൂടെയാണ് നയൻതാര സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് തമിഴിലേക്ക് ചേക്കേറുകയായിരുന്നു. ഒരുപാട് പുരസ്കാരങ്ങളാണ് താരത്തിന്റെ അഭിനയത്തിന് അംഗീകാരമായി ലഭിച്ചിട്ടുള്ളത്.
ഇന്ത്യൻ സിനിമ ലോകം ഏറ്റെടുത്ത ഒരു വിവാഹ ചടങ്ങുകയായിരുന്നു നയൻതാരയുടെയും തമിഴ് സിനിമ സംവിധായകൻ വിഘ്നേഷന്റെയും. ഇന്ത്യൻ സിനിമയുടെ ഒട്ടേറെ സൂപ്പർസ്റ്റാറുകൾ പങ്കെടുത്ത ഒരു വിവാഹ ചടങ്ങായിരുന്നു ഇവരുടേത്. സോഷ്യൽ മീഡിയകളിൽ ഒട്ടും സജീവമല്ലാത്ത വ്യക്തിയാണ് നയൻതാര. എന്നാൽ വിഘ്നേഷ് വഴി ഇവരുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ പ്രേക്ഷകർ അറിയാറുണ്ട്. വിവാഹ ശേഷമുള്ള ഹണിമൂൺ ദൃശ്യങ്ങളും വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയിരുന്നു.
ഈ ചിത്രങ്ങൾ വിഗ്നേഷ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. കഴിഞ്ഞദിവസം വിഘ്നേഷിന്റെ പിറന്നാൾ ദിവസംനയൻതാര നൽകിയ സർപ്രൈസ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുത്ത ഒരു വാർത്തയായിരുന്നു. ഇപ്പോൾ ഇതിന്റെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുകയാണ് വിക്കി. ഇതോടൊപ്പം കേക്ക് മുറിക്കുന്ന വിഡിയോയും കാണാം. നയൻതാരയെ ചേർത്ത് നിർത്തി കൊണ്ടാണ് വിക്കി കേക്ക് മുറിക്കുന്നത്. നിന്നോടൊപ്പം ഉള്ള എന്റെ എട്ടാമത്തെ പിറന്നാളാണ് തങ്കമേ എന്നാണ് വിക്കി ക്യാപ്ഷൻ നൽകിയത്.
നീ എന്റെ ഓരോ പിറന്നാളും കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. പക്ഷേ ഇത് ഒരുപാട് സന്തോഷം ഉള്ളതായി. നിന്റെ കാമുകനായത് ഒരുപാട് സന്തോഷം. എന്നെ എന്താണ് സന്തോഷവാനാകുന്നത് എന്ന് നിനക്കറിയാം. എനിക്ക് നീ അതുതന്നെ തരുകയും ചെയ്യും. ഇങ്ങനെ ആണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിഘ്‌നേഷ് നയന്താരയെ കുറിച്ച് കുറിച്ചത്. നിരവധി പേരാണ് കമ്മെന്റുകളുമായി എത്തുന്നത്. ഇവരുടെ സ്നേഹം ഇതുപോലെ എന്നും നിലനിൽക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്.
View this post on Instagram