മാളവിക ആള് കൊള്ളാലോ. അഭിനയത്തിലും നൃത്തത്തിലും മാത്രമല്ല പഠനത്തിനും താൻ മിടുക്കിയാണ്. മാളവികയ്ക്ക് ആശംസകൾ നൽകി ആരാധകർ. | Malavika New Photos

കറുത്ത പക്ഷികൾ എന്ന ഒറ്റ സിനിമയിലൂടെ മലയാളി മനസ്സുകളിലേക്ക് വളരെ പെട്ടെന്ന് തന്നെ കയറി പറ്റിയ ബാലതാരം ആയിരുന്നു മാളവിക. വളർന്നു വലുതായി എങ്കിലും ഇപ്പോഴും മല്ലിയായി കാണാൻ ആണ് ആളുകൾക്ക് താൽപര്യം. മികച്ച ബാലതാരത്തിനുള്ള സർക്കാരിന്റെ പുരസ്കാരത്തിനും താരം അർഹയായിട്ടുണ്ട്. അഭിനയം മാത്രമല്ല നൃത്തത്തിലും താരം മിടുക്കിയാണ്. ഇപ്പോൾ അഭിനയം നൃത്തവും മാത്രമല്ല താൻ പഠിക്കാനും മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മാളവിക.

   

എറണാകുളം സെന്റ് തെരേസ കോളേജിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടി മികച്ച വിജയം കൈവരിച്ചിരിക്കുകയാണ് താരം. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിലാണ് താരം ഉയർന്ന മാർക്കോട് കൂടി ബിരുദാനന്തര ബിരുദംനേടി വിജയിച്ചിരിക്കുന്നത്. സിനിമാ മേഖലയിൽ സജീവമായിരുന്നപ്പോഴും തന്റെ പഠനത്തിൽ യാതൊരു തരത്തിലുള്ള ശ്രദ്ധകുറവും താരം കാണിച്ചിട്ടില്ല.

ഒരു ദിവസം പോലും താരം ക്ലാസ് മുടക്കിയിട്ടില്ല. ഈ വിഭാഗത്തിൽ തന്നെ കോളേജിലെ പിജി ടോപ്പറും കൂടിയാണ് മാളവിക. ചിത്രം പങ്കുവെച്ചതിനെ തുടർന്ന് താരം പറഞ്ഞത് ഇങ്ങനെ എന്റെ അധ്യാപകരുടെ അപാരമായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ് അതുപോലെ എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ എപ്പോഴും വിശ്വസിക്കുകയും എന്നെ പ്രചോദിപ്പിക്കുകയും ചെയ്തതിനെ എന്റെ അച്ഛനും അമ്മയ്ക്കും ഏട്ടനും ഒരു വലിയ നന്ദി.

നിങ്ങളെ അഭിമാനിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കും എന്ന് വാഗ്ദാനവും ചെയ്യുന്നു. എന്നാ കുറുപ്പോട് കൂടിയായിരുന്നു താരം ബിരുദാനന്തര ബിരുദം നേടിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ നൽകിയത്. ഇനിയും ഒരുപാട് ഉയരങ്ങളിൽ പഠിച്ചു മുന്നേറുന്നതിനും വലിയ വിജയങ്ങൾ നേടാൻ സാധിക്കട്ടെ എന്നും ആരാധകർ ആശംസകൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *