ഒടുവിൽ ഞാൻ അവളെ സ്വന്തമാക്കി.. അശ്വതിയുടെ കഴുത്തിൽ താലി ചാർത്തി ശ്രീനാഥ്. താര നിബിഢമായി വിവാഹ വേദി. | Sreenath wedding Video

ഐഡിയ സ്റ്റാർ എന്ന പ്രോഗ്രാമിലൂടെ എല്ലാവർക്കും പ്രിയങ്കരനായ ഗായകനാണ് ശ്രീനാഥ്. ഗായകൻ എന്നതിലുപരി സംഗീത സംവിധായകനായി ഇപ്പോൾ തിളങ്ങുകയാണ് താരം. ഇപ്പോഴിതാ ഏറെക്കാലത്തെ പ്രണയത്തിനുശേഷം ശ്രീനാഥ് അശ്വതിയുടെ കഴുത്തിൽ താലി ചാർത്തിരിക്കുകയാണ്. കൊച്ചിയിൽ വെച്ചായിരുന്നു ആഘോഷചടങ്ങ് നടന്നത്. മെയ് 26നായിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹനിശ്ചയം നടന്നത്.

   

റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന പിന്നണി ഗായകനും സംഗീത സംവിധായകനുമായി താരമാണ് ശ്രീനാഥ്. സ്റ്റാർ സിംഗർ എന്ന ഷോയ്ക്ക് ശേഷം മലയാളികൾ എല്ലാവരും തന്നെ ശ്രീനാഥിന് വലിയ പിന്തുണയായിരുന്നു നൽകിയിരുന്നത്. നേരത്തെ താൻ വിവാഹം കഴിക്കാൻ പോവുകയാണെന്ന് ശ്രീനാഥ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹം ചെയ്യാൻ പോകുന്നത് ആരെയാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. ഒരു സർപ്രൈസ് ആയിട്ടാണ് വച്ചിരുന്നത്. വിവാഹനിശ്ചയത്തിനായിരുന്നു അശ്വതിയെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്.

ഒരു ഫാഷൻ ഡിസൈനർ ആണ് അശ്വതി. അന്നുമുതൽ ശ്രീനാഥിന്റെ വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ എല്ലാവരും. ഇപ്പോൾ ഇതാ വിവാഹം കഴിഞ്ഞിരിക്കുന്നു. സിനിമയിലെയും മറ്റും നിരവധി താരങ്ങൾ അണിനിരന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

വിവാഹത്തിന് എത്തിയ ജയറാമിന്റെയും ടോവിനോയുടെയും ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകരിൽ വലിയ ആവേശം ഉണ്ടാക്കി. വിവാഹ വസ്ത്രങ്ങൾ അണിഞ്ഞ് അതീവ മനോഹരമായിരുന്നു രണ്ടുപേരെയും കാണാൻ. സോഷ്യൽ മീഡിയയിൽ എല്ലാവരും രണ്ടുപേർക്കും വിവാഹമംഗളാശംസകൾ നൽകി. തുടർന്ന് ഉള്ള ജീവിതത്തിൽ സന്തോഷങ്ങൾ മാത്രം ഉണ്ടാകട്ടെ എന്നും ആരാധകർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *