ഒരു ശാലീന സുന്ദരിയായി അപ്പുവിന്റെ പുതിയ വീഡിയോ. വീഡിയോ നിമിഷം നേരം കൊണ്ട് വൈറൽ ആക്കി ആരാധകരും. | Raksha New Viral Video

മലയാളത്തിൽ ഏറ്റവും കൂടുതൽ കുടുംബ പ്രേക്ഷകർ ഉള്ള പരമ്പരയായ സാന്ത്വനത്തിലെ അപ്പുവിനെ അറിയാത്തതായി ആരും ഉണ്ടാകില്ല. സീരിയലിലെ അപ്പു എന്ന കഥാപാത്രം മലയാളി പ്രേക്ഷകരുടെ എല്ലാം മനസ്സിൽ അത്ര അധികം ആഴത്തിൽ പതിഞ്ഞു കഴിഞ്ഞു. രക്ഷ രാജ് ആണ് അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലും മലയാളത്തിലും ആയി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയത് സാന്ത്വനം എന്ന ഒറ്റ സീരിയല് കൊണ്ടാണ്.

   

അതുകൊണ്ടുതന്നെ താരത്തിന്റെതായി പുറത്തിറങ്ങുന്ന എല്ലാ പുതിയ വാർത്തകൾക്കും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഈ വർഷമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. എല്ലാ കുടുംബ പ്രേക്ഷകരും ഒന്നാകെ ആ വിവാഹത്തെ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിരുന്നു.ആ ർക്കജിനെയാണ് രക്ഷ വിവാഹം ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ ഇടപഴകുന്ന വിഡ്ഢിയാണ് രക്ഷ.

താരത്തിന്റെ എല്ലാ ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോൾ താരത്തിന്റെതായി പുറത്തിറങ്ങിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഒരു ഗാനത്തിനാണ് താരം അഭിനയിച്ച വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ എല്ലാം എന്നും ഗൃഹാതുര നിറയ്ക്കുന്ന ഒരു ഗാനമാണ് അത്. നിമിഷം നേരം കൊണ്ടാണ് വീഡിയോക്ക് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചത്.

സെറ്റുമുണ്ട് ഉടുത്ത് സുന്ദരിയായിട്ടായിരുന്നു രക്ഷ വീഡിയോയിൽ ഉണ്ടായിരുന്നത്. കൊട്ടാരത്തിന്റെ പശ്ചാത്തലത്തിൽ പിടിച്ച വീഡിയോക്ക് ആരാധകർ അവരുടെ സ്നേഹം ലൈക്കുകളായി അറിയിച്ചു. രക്ഷ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ നിരവധി റീൽസുകൾ പങ്കുവയ്ക്കാറുണ്ട്. അതിനെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർ ഒരുപാട് ലൈക്കുകളും കമന്റുകളും നൽകാറുമുണ്ട്. താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്കും ആരാധകർ അവരുടെ സ്നേഹം അറിയിച്ചു കഴിഞ്ഞു.

 

View this post on Instagram

 

A post shared by Raksha raj (@raksha_dellu)

Leave a Reply

Your email address will not be published. Required fields are marked *