എല്ലാവർക്കും മധുരം പങ്കുവെച്ച് ലെന!! നടി ഉണ്ടാക്കിയ ലഡ്ഡു ഗിന്നസ് റെക്കോർഡിൽ കയറുമെന്ന് ആരാധകർ.. | Shooting Location Fun

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലെന. മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു നടി. മലയാള സിനിമയിൽ ഇപ്പോൾ തിരക്കുള്ള താരം തന്നെയാണ് ലെന. നടിയുടെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. സിനിമയിൽ എല്ലാവരും ആയി വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് ലെന. നടിയുടെ പുതിയ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോൾ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചുള്ള നടിയുടെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.

   

താരം ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കൊണ്ടുവന്ന ലഡ്ഡു സിനിമയുടെ അണിയറപ്രവർത്തകരെ ഞെട്ടിക്കുകയായിരുന്നു. വലിയൊരു ലഡ്ഡുവാണ് നടി കൊണ്ടുവന്നത്. ഇതിനു ഏകദേശം അഞ്ചു കിലോ ഭാരം ഉണ്ടാകും. തന്റെ ബാഗിൽ കവറിൽ പൊതിഞ്ഞു വളരെ ശ്രദ്ധയോടെ ആണ് ലഡ്ഡു കൊണ്ടുവന്നത്. നടി എന്താണ് കൊണ്ട് വന്നത് എന്ന് അറിയാൻ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. നടൻ സൗബിനെയും വീഡിയോയിൽ കാണാൻ സാധിക്കും.

ബാഗ് തുറന്ന് നടി ലഡ്ഡു പുറത്തെടുക്കുകയായിരുന്നു. ലഡ്ഡുവിന്റെ വലുപ്പം തന്നെയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. മഞ്ഞ നിറത്തിലുള്ള വലിയ ഒരു ലഡ്ഡു ആണ് ലെന കൊണ്ടുവന്നത്. മുന്തിരികൊണ്ട് ലഡ്ഡു അലങ്കരിച്ചിട്ടുണ്ട്. നടി കൊണ്ട് വന്ന ഈ ലഡ്ഡു മുറിച്ചു കൊണ്ടാണ് എല്ലാവർക്കും പങ്കുവെച്ചത്. ഇതിന്റെ വീഡിയോ ആണ് നടി ലെന പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിലൂടെ ഈ വീഡിയോ നടി പങ്കുവെച്ചത്.

വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറൽ ആയത്. നിരവധി ആരാധകർ ആണ് വീഡിയോ കണ്ടത്. രസകരമായ കമന്റ്‌ വീഡിയോയുടെ താഴെ രേഖപെടുത്താനും ആരാധകർ മറന്നില്ല. ലഡ്ഡു ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കും എന്നൊക്കെ ആണ് ആരാധകർ കമന്റ്‌ ചെയ്യുന്നത്. നടിയുടെ ഏറ്റവും പുതിയ ഈ സിനിമയിൽ നടൻ സൗബിൻ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. എന്തായാലും നടി പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.

 

View this post on Instagram

 

A post shared by Lenaa ലെന (@lenaasmagazine)

Leave a Reply

Your email address will not be published. Required fields are marked *