കുഞ്ഞിപ്പെണ്ണ് ഇപ്പോൾ തന്നെ എക്സ്പ്രഷൻ ക്വീൻ ആണ്.!!! അപ്പൂപ്പന്റെ കൂടെ പൊട്ടിചിരിക്കുന്ന കുഞ്ഞു ധ്വനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ… | Dwani New Viral Photos

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ മലയാളികൾക്ക് എല്ലാം വളരെയധികം ഇഷ്ടപ്പെട്ട താരങ്ങളാണ് ഇവർ. ഇരുവരുടെയും പ്രണയവും തുടർന്നുള്ള വിവാഹവും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരുന്നു.

   

യുവയും മൃദുലയും അവരുടെ ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. വിവാഹവും വിവാഹത്തിനു ശേഷമുള്ള ധ്വനിയുടെ വരവും സോഷ്യൽ മീഡിയ വലിയ ആവശ്യത്തോടെ ആയിരുന്നു സ്വീകരിച്ചത്. കുഞ്ഞു ധ്വനിക്ക് നിരവധി ആരാധകരാണ് ഉള്ളത്. വാവയുടെ ഫോട്ടോകൾക്കും വീഡിയോകൾക്കും നിരവധി പ്രേക്ഷകരാണ് ലൈക്കുകളും കമന്റുകളും നൽകാറുള്ളത്.

ഇപ്പോൾ കുഞ്ഞിന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മൃദുല തന്റെ സോഷ്യൽ മീഡിയയിലൂടെ. അപ്പൂപ്പന്റെ കൂടെയുള്ള കുറച്ച് ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. അപ്പൂപ്പന്റെ ഒക്കത്തിരുന്ന് കണ്ണാടി നോക്കി വിവിധ ഭാവങ്ങളിൽ ചിരിക്കുന്ന വാവയെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ലൈക്കുകളും അവനുകളും ആണ് കുറഞ്ഞ സമയം കൊണ്ട് ഈ ചിത്രത്തിന് ലഭിച്ചത്.

എല്ലാവരും തന്നെ ഇപ്പോൾ തന്നെ കുഞ്ഞ് എക്സ്പ്രഷൻ ക്വീൻ ആണ് എന്നാണ് അഭിപ്രായപ്പെടുന്നത്. അതുപോലെ വാവയെ കാണാൻ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും കാണാൻ അപ്പൂപ്പനെ പോലെ തന്നെ ഉണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. ധ്വനിയുടെ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ തന്നെ വലിയ ആരാധക കൂട്ടം സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. അതുപോലെ തന്നെയാണ് ഈ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തത്.

 

View this post on Instagram

 

A post shared by Mridhula Vijai (@mridhulavijai)

Leave a Reply

Your email address will not be published. Required fields are marked *