മലയാളികൾക്ക് അധികം മുഖവരയൊന്നും കൂടാതെ പരിചിതമായ നടിയാണ് മൈഥിലി. താരം അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നതാണ്. വിവാഹത്തിനുശേഷം ഇപ്പോൾ സിനിമ മേഖലയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം വളരെയധികം പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. വിവാഹത്തിന് ശേഷമുള്ള തന്റെ ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും മൈഥിലി ആരാധകർക്കായി പങ്കുവെച്ചിരുന്നു.
അമ്മയാകാൻ പോകുന്നതിന്റെ വാർത്തകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരുന്നു. അതിനെയെല്ലാം മലയാളികൾ എല്ലാവരും വലിയ ആവേശത്തിൽ ആയിരുന്നു ഏറ്റെടുത്തത്. കുറച്ചു നാളുകൾക്ക് മുൻപ് നിറ വയറിൽ താരം നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ദൃശ്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു.
ഇപ്പോൾ ഇതാ മൈഥിലിയുടെ ജീവിതത്തിലെ പുതിയ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് താരം. മൈഥിലിയുടെ വളകാപുചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി മുല്ലപ്പൂ വെച്ച് അണിഞ്ഞൊരുങ്ങി തന്റെ വള കാപ്പ് കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. അച്ഛനെയും അമ്മയെയും ഭർത്താവായ സമ്പത്തിനെയും ചേർത്ത് പിടിച്ചുകൊണ്ട് വളരെ സന്തോഷത്തിലാണ് മൈഥിലി.
ഈ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചു. എല്ലാവരും തന്നെ വരാൻ പോകുന്ന കുഞ്ഞിനെ കാത്തിരിക്കുകയാണ്. അമ്മയും കുഞ്ഞും എപ്പോഴും സുഖമായിരിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയും ആരാധകരും എല്ലാം കാത്തിരിക്കുന്നത് മൈഥിലിയുടെ വരാൻ പോകുന്ന കുഞ്ഞോമനയെയാണ്.
View this post on Instagram