മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഉർവശി നായികയായും മറ്റു റോളുകളിലൂടെയും മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ഉർവശി. വിവാഹത്തിന് ശേഷം ഒരു ഇടവേള എടുത്ത താരം ഇപ്പോൾ തന്റെ ജീവിതത്തിലെ നിർണായക സമയങ്ങളെ കുറിച്ച് പറയുകയാണ്.വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കാൻ തന്നെ ആയിരുന്നു ആഗ്രഹം.
ഉടനെ തന്നെ താൻ ഗർഭിണി ആയി പ്രസവിച്ചു. അതിനു ശേഷം എനിക്ക് ഷൂട്ടിനു പോവാതെ വേറെ വഴി ഇല്ല പോയെ തീരു എന്നായി. കുടുംബത്തിന് മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാതെ വന്നപ്പോൾ സിനിമയിലേക്ക് തന്നെ തിരിച്ചു വരുകയായിരുന്നു എന്ന് താരം പറഞ്ഞു. ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ മനസ്സിനെ വിഷമിപ്പിച്ചിരുന്നു എന്നും ഇവ സിനിമകൾ ചെയ്തപ്പോൾ അലട്ടിയിരുന്നു എന്നും താരം പറഞ്ഞു.
സന്തോഷത്തോടെ ജോലി ചെയ്യാൻ പറ്റാത്ത ഒരു സാഹചര്യം തനിക്ക് വരാറുണ്ട്. കൂടെ വർക്ക് ചെയ്യുന്നവരുടെ സപ്പോർട്ട് അപ്പോളാണ് ഉപകരിക്കുക.മനപ്പൂർവം എല്ലാം ഉള്ളിലൊതുക്കി കഥാപാത്രമായി മാറുന്ന സമയം തനിക്ക് ആശ്വാസം ലഭിക്കും. ചെല്ലുന്ന അന്തരീക്ഷവുമായി ഇഴുകി ചേരാൻ പറ്റുന്ന ഒരു പോസറ്റീവ് കാര്യം തനിക്ക് ഉണ്ടെന്നും ഉർവശി പറഞ്ഞു. സ്വയം ശാന്തമാകാനുള്ള ഒരു മാനസികാവസ്ഥ തനിക്കുണ്ട് എന്നും ഉർവശി കൂട്ടിച്ചേർത്തു.
ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടിമാരിൽ ഒരാളായി മാറിക്കഴിഞ്ഞു ഉർവശി.ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ തന്നെ ആണ് താരത്തെ ഇവിടെ വരെ എത്തിച്ചത് എന്നാണ് ആരാധകരും പറയുന്നത്. ഉർവശിയുടെ ഈ അനുഭവങ്ങൾ സോഷ്യൽ മീഡിയകളിൽ വാർത്തയാവുകയാണ് ഇപ്പോൾ.ഇപ്പോൾ സിനിമയിൽ സജീവ സാന്നിധ്യമാണ് ഉർവശി.