ഇത് നവ്യയുടെ പുതിയ തുടക്കം!!! ഏറെ നാളത്തെ ആഗ്രഹം സാധിച്ചു നവ്യ നായർ.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. നന്ദനം എന്ന സിനിമയിലെ ബാലാമണി ആയി കടന്നുവന്ന് മലയാളികളുടെ പ്രിയങ്കരി ആയി മാറിയ താരമാണ് നവ്യ നായർ. ഒരു നല്ല നടിയും നർത്തകിയും ആണ് നവ്യ നായർ. കലോത്സവ വേദികളിൽ നിന്നുമാണ് താരം സിനിമയിലേക്ക് എത്തുന്നത്. കഴിഞ്ഞദിവസം കലാതിലകമായതിന്റെ ദൃശ്യങ്ങൾ തന്റെ ഓർമ്മ പുതുക്കൽ ആയി താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഈ ചിത്രങ്ങൾ ഏറ്റെടുത്തത്.സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ് നവ്യ നായർ.

   

അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ നവ്യയുടെ സഹോദരൻ പങ്കുവെച്ചിരിക്കുന്ന ഒരു വലിയ സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. നവ്യയുടെ ജീവിതത്തിൽ ഒരു പുതിയ തുടക്കം കുറിച്ചിരിക്കുകയാണ് എന്നാണ് സഹോദരൻ പറഞ്ഞിരിക്കുന്നത്. നവ്യയുടെ ഏറെ നാളത്തെ ആഗ്രഹം ഇപ്പോൾ സഫലമായിരിക്കുകയാണ്. ഇപ്പോൾ സ്വന്തമായി ഒരു ഡാൻസ് സ്കൂൾ തുടങ്ങിയിരിക്കുകയാണ് നവ്യ നായർ.

മാതങ്കി ഡാൻസ് സ്കൂൾ എന്നാണ് നവ്യയുടെ നൃത്ത വിദ്യാലയത്തിന്റെ പേര്. ഈ സന്തോഷ വാർത്ത അറിഞ്ഞതും നിരവധി പേരാണ് നവ്യയ്ക്ക് ആശംസകൾ ആയി എത്തുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ഈ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു സ്കൂൾ തുറന്നത്. നവ്യയുടെ സഹോദരൻ രാഹുലാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

നിരവധി പേരാണ് നവ്യയുടെ ഈ പുതിയ തുടക്കത്തിന് ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്.ഇപ്പോൾ നവ്യയുടെ ഭർത്താവ് സന്തോഷിനെ പലരും തിരക്കുന്നുണ്ട്കൊച്ചിയിൽ ആണ് നവ്യയുടെ പുതിയ ഡാൻസ് സ്കൂൾ ഉള്ളത്. ഇപ്പോൾ ഡാൻസ് സ്കൂളിന്റെ വിശേഷങ്ങളും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. വളരെ മനോഹരമായിട്ടാണ് നൃതവിദ്യാലയം ഉണ്ടാക്കിയിരിക്കുന്നത്. ഈ പുതിയ തുടക്കത്തിനു ആശംസകളുമായി നിരവധി പേർ സോഷ്യൽ മീഡിയകളിൽ എത്തുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *