മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രീനിഷും മകൾ നിലക്കുട്ടിയും. ഏഷ്യാനെറ്റ് അവതരിപ്പിച്ചബിഗ് ബോസ് എന്ന ഷോയിലെ മത്സരാർത്ഥികൾ ആയിരുന്നു ഇരുവരും. പിന്നീട് ജീവിതത്തിൽ ഇവർ ഒന്നിക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ വഴി മലയാളികളുടെ മുഴുവൻ മനസ്സ് കീഴടക്കുകയാണ് പേർളിയും ശ്രീനിഷും. നിരവധി കാഴ്ചക്കാരാണ് ഇവരുടെ യൂട്യൂബ് ചാനലിന് ഉള്ളത്.നിലക്കുട്ടിയും ഒരുപാട് ആരാധകർ ഉള്ള ഒരു കുട്ടി സെലിബ്രിറ്റി ആണ്.
നിലയുടെ വിശേഷങ്ങൾ അറിയാൻ എന്നും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. നിരവധി കാഴ്ചക്കാരാണ് ഇവർക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്. നിലക്കുട്ടിയുടെ കളിയും ചിരിയും കുസൃതിയും എല്ലാം കാണാൻ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. നില ജനിച്ചത് മുതലുള്ള കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും പേർളി സോഷ്യൽ മീഡിയ വഴി പങ്കു വയ്ക്കാറുണ്ടായിരുന്നു അതുകൊണ്ടുതന്നെ എല്ലാവരുടെയും വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നിലയെ പ്രേക്ഷകർ കാണുന്നത്.
ഇപ്പോഴിതാ നിലയുടെ പുതിയ വീഡിയോ ആണ് വൈറൽ ആകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപ് പേളി മാണിയുടെ സഹോദരി റെയ്ച്ചലിനു കുഞ്ഞു പിറന്ന സന്തോഷം സോഷ്യൽ മീഡിയ വഴി ഇവർ പങ്കുവെച്ചിരുന്നു.അപ്പു എന്നാണ് കുഞ്ഞിന് ഇവർ വിളിക്കുന്നത്. ഇപ്പോൾ അപ്പുവും നിലയും തമ്മിലുള്ള ഒരു വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. അപ്പുവിനെ എടുത്തിരിക്കുന്ന പേളിയെ കണ്ടു കുശുമ്പ് കൊണ്ട് ചാടുന്ന നിലയുടെ വീഡിയോ ആണ്.
ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. പേളിയുടെ മടിയിൽ അപ്പൂസ് ഇരിക്കുന്നത് കണ്ട് നിഷ്കളങ്കമായ അസൂയ നിലയുടെ മുഖത്തു കാണാം. ഈ വീഡിയോ കണ്ട് ചിരിയടക്കാൻ ആകുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. പേർളിയുടെ അച്ഛന്റെ മടിയിൽ ആണ് നിലക്കുട്ടി ഇരിക്കുന്നത്. ഒപ്പം അപ്പൂസിനു ഉമ്മ കൊടുക്കുന്നതും കാണാം. വലിയ രസത്തോടെ ആണ് പ്രേക്ഷകർ ഇതു കാണുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.