എല്ലാവരും കാത്തിരുന്ന ദിവസം എത്തി!കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി യുവയും മൃദുലയും.

ഈയടുത്തകാലത്ത് പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ച സന്തോഷ വാർത്തകളിൽ ഒന്നായിരുന്നു മൃദുലയ്ക്കും യുവയ്ക്കും കുഞ്ഞു പിറന്ന വാർത്ത. മൃദുല ഗർഭിണിയായത് മുതൽ ഉള്ള എല്ലാ വാർത്തകളും ഇവർ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു. പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ വ്യക്തികളാണ് യുവ കൃഷ്ണയും മൃദുല വിജയും. സീരിയൽ പരമ്പരകൾ വഴി ഇരുവരെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ്.

   

അതുകൊണ്ടുതന്നെ ഇവരെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളി പ്രേക്ഷകർ കാണുന്നത്. പ്രസവത്തിന് മുൻപ് ഇവർ പങ്കുവെച്ച് വീഡിയോയും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയകളിൽ വലിയ തരംഗം ആയിരുന്നു.മൃദ്വാ വ്ലോഗ്സ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഇവർക്കുണ്ട്. ഇതുവഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോൾ എല്ലാവരും കാത്തിരുന്ന ദൃശ്യങ്ങളാണ് ഇരുവരും പുറത്തുവിടുന്നത്.

കുഞ്ഞിന്റെ മുഖം ഇതാദ്യമായി പ്രേക്ഷകർക്ക് മുൻപിൽ കാണിക്കുകയാണ് ഇരുവരും. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. കാത്തിരുന്നു കുഞ്ഞിന്റെ മുഖം കണ്ടതിന്റെ സന്തോഷത്തിൽ ആണ് ഇവരുടെ പ്രേക്ഷകർ.ധ്വനി കൃഷ്ണ എന്നാണ് ഇരുവരും കുഞ്ഞിനെ പേരു നൽകിയിട്ടുള്ളത്. നിരവധി പേരാണ് ആശംസകളുമായി സോഷ്യൽ മീഡിയകളിൽ എത്തുന്നത്. ഇതാദ്യമായിട്ടാണ് കുഞ്ഞിന്റെ മുഖം പ്രേക്ഷകരക്കായി.

ഇവർ വെളിപ്പെടുത്തുന്നത്. ഇതിന്റെ സന്തോഷത്തിലാണ്സോഷ്യൽ മീഡിയ പ്രേക്ഷകർ. മൃദുലേയും യുവയെയും ഇഷ്ടമില്ലാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവില്ല.ഇരുവരും ഒന്നിച്ച് പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ രീതിയിലുള്ള കാഴ്ചക്കാരാണ് ഉള്ളത്. ധ്വനി കുട്ടിക്ക് എല്ലാ വിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുകയാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *