മകൾക്കൊപ്പം പാട്ട് പാടി ജഗതി.. അച്ഛൻ പാട്ടുപാടുന്നത് കണ്ണെടുക്കാതെ നോക്കി പാർവതി. ഇത് മലയാളികൾ കാത്തിരുന്ന സന്തോഷദിവസം. | Jagathy New Viral Video

മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യ നടനാണ് ജഗതി. മലയാളത്തിലെ ഹാസ്യ സാമ്രാട്ട് എന്ന് അറിയപ്പെടുന്നു. 90 കളിൽ ആരംഭിച്ച തന്റെ അഭിനയ ജീവിതം ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. മലയാളം സിനിമയിലേക്ക് ഒരു രണ്ടാം തിരിച്ചുവരവാണ് ജഗതി നടത്തിയിരിക്കുന്നത്. ജഗതിക്ക് സംഭവിച്ച അപകടത്തിന്റെ വാർത്ത മലയാളിയെ മനസ്സുകളിൽ എല്ലാം വളരെയധികം നോവിച്ച ഒന്നാണ്.

   

എത്രയും പെട്ടെന്ന് അസുഖമെല്ലാം മാറി വീണ്ടും ഒരു തിരിച്ചുവരവിനായാണ് ഓരോ മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്. ജഗതിക്ക് ഉണ്ടാകുന്ന ഓരോ പുരോഗമനങ്ങളും കാണുമ്പോൾ തങ്ങളെ ചിരിപ്പിക്കാൻ ആയി പഴയതിലും കൂടുതൽ മികവോടെ തിരിച്ചു വരുവാൻ എല്ലാവരും പ്രാർത്ഥനയോടെയാണ് കാത്തിരിക്കുന്നത്. ജഗതിയുടെ ഓരോ വാർത്തകളും സോഷ്യൽ മീഡിയയിൽ വലിയ സ്ഥാനം നേടാറുണ്ട്.

ഇപ്പോഴിതാ മകളായ പാർവതിക്കൊപ്പം ഒരു പാട്ടു പാടിയാണ് ജഗതി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. മകളായ പാർവതി പാടുന്നതിനനുസരിച്ച് മകൾക്ക് ഒപ്പം പാട്ട് പാടുന്ന ജഗതിയെ വീഡിയോയിൽ കാണാം. ഒരുപാട് ആളുകളാണ് ഈ വീഡിയോ കണ്ട് ആവേശഭരിതരായിരിക്കുന്നത്. മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു.

വളരെ സന്തോഷം തോന്നുന്നു പതിയെ പതിയെ തിരിച്ചു വരട്ടെ താങ്കൾ പോയതിനെ വിടവ് നികത്താൻ ഇപ്പോഴും മലയാള സിനിമയിൽ ഒരുത്തനും കഴിഞ്ഞിട്ടില്ല ഇനി ഉണ്ടാകാനും പോകുന്നില്ല ഒരേയൊരു ജഗതി. എന്നെല്ലാം നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ജഗതിയുടെ പുരോഗമനം കണ്ട് സോഷ്യൽ മീഡിയയിൽ ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. എല്ലാവരും തന്നെ എത്രയും പെട്ടെന്ന് മലയാളത്തിൽ സജീവമാകുന്ന ഹാസ്യ സാമ്രാട്ടിനായുള്ള കാത്തിരിപ്പിലും ആണ്.

Leave a Reply

Your email address will not be published. Required fields are marked *