2002 ൽ മലയാളം സിനിമ ആയ നന്ദനത്തിന്റെ റീമേക്കായ സീതൻ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നു വന്ന് ഇന്ന് സിനിമ പ്രേക്ഷകരുടെ ഏവരുടെയും പ്രിയപ്പെട്ട നായകനായി മാറിയ ഉണ്ണി മുകുന്ദന്റെ പഴയകാല ചിത്രമാണ് ഇത്. 2002 മുതൽ സിനിമയിൽ സജീവമാണെങ്കിലും 2012 ൽ പുറത്തിറങ്ങിയ മല്ലുസിങ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകുന്നത്.
സിനിമയിലെ പ്രധാന കഥാപാത്രമായി വേഷമിട്ട ഉണ്ണി മുകുന്ദൻ മലയാള പ്രേക്ഷകരുടെഹരമായി മാറുകയായിരുന്നു. ഒരു അഭിനേതാവ് മാത്രമല്ല നല്ലൊരു ഗായകനും അതിലുപരി ഒരു ഗാനരചയിതാവും ആണ് ഉണ്ണി. ഒരുപാട് ആരാധകരാണ് ഉണ്ണി മുകുന്ദന് ഉള്ളത്. ഇത്ര വലിയ താരമായിട്ടും ഒട്ടും താര ജാഡ ഇല്ലാത്ത നടനാണ് ഉണ്ണി എന്നാണ് ആരാധകർ പറയുന്നത്.
2014 ൽ ലാൽജോസ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ വിക്രമാദിത്യൻ എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാളികളുടെ ഇഷ്ടതാരങ്ങളിൽ സ്ഥാനം പിടിക്കുകയായിരുന്നു ഉണ്ണി. തന്റെ ആരോഗ്യത്തിൽ വലിയ പ്രാധാന്യം നൽകുന്ന ഉണ്ണിമുകുന്ദനെ സ്നേഹത്തോടെ മസിലളിയൻ എന്നാണ് പ്രേക്ഷകർ വിളിക്കുന്നത്. സോഷ്യൽ മീഡിയകളിലും സജീവമാണ് ഉണ്ണി മുകുന്ദൻ.
വില്ലനായും നായകനായും സഹനടനായും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഉണ്ണി. മലയാള സിനിമയിൽ മാത്രമല്ല തെലുങ്കിലും ഉണ്ണിമുകുന്ദൻ അരങ്ങേറി. 2018ൽ റിലീസായ ഭാഗമതി എന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടിയുടെ നായകനായി ഉണ്ണി വേഷമിട്ടു. ഇനിയും ഒട്ടനവധി ചിത്രങ്ങൾ ആണ് ഉണ്ണിയുടേതായി പുറത്ത് വരാൻ ഉള്ളത്. ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും.