ആരാധകരെ ഹരം കൊള്ളിച്ചു ദാസനും വിജയനും വീണ്ടും ഒന്നിച്ചു!!! വിവാഹ വേദിയിൽ ചിരിച്ചും കുശലം പറഞ്ഞും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സുഹൃത്തുക്കൾ…. നവദമ്പതികൾക്ക് ആശംസകളുമായി വൻ താരനിരയും. | New Viral Video

ഈ അടുത്തകാലത്തായി മലയാളികൾ ഏറ്റെടുത്ത വൻ വിജയമാക്കിയ സിനിമയായിരുന്നു ഹൃദയം. ഹൃദയം സിനിമയുടെ പ്രൊഡ്യൂസറായ വിശാഖിന്റെയും യുവ സംരംഭകയായ അദ്വൈതയുടെയും വിവാഹം കഴിഞ്ഞിരിക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വൻതാര നിരയായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സ്വർണ്ണ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു വധൂവരന്മാർ വിവാഹത്തിൽ എത്തിയത്. വിവാഹത്തിൽ വധൂവരന്മാരെ അനുഗ്രഹിക്കുന്നതിന് സിനിമ രംഗത്തെ ഒരുപാട് താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്.

   

പങ്കെടുത്ത താരങ്ങളുടെ എല്ലാം ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അതിൽ ആരാധകരെ ഏറ്റവും കൂടുതൽ ആകർഷിച്ചത് മോഹൻലാലിന്റെയും ശ്രീനിവാസിന്റെയും ചിത്രങ്ങളും വീഡിയോകളും ആയിരുന്നു. മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന മലയാള സിനിമ ലോകത്തെ ഒരു മികച്ച കോമ്പോ ആയിരുന്നു മോഹൻലാലിന്റെയും ശ്രീനിവാസന്റേയും.

ദാസനും വിജയനും ആയി തിയേറ്ററുകൾ മുഴുവൻ തകർക്കാടിയ രണ്ടുപേരുടെയും അഭിനയ മികവ് എത്ര കാലം കഴിഞ്ഞാലും മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ആയിരിക്കും. കഴിഞ്ഞ കുറെ മാസങ്ങളായി ചികിത്സയിലായിരുന്ന ശ്രീനിവാസന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അസുഖങ്ങളെല്ലാം മാറി പൂർണ്ണ ആരോഗ്യവാനായി ശ്രീനിവാസൻ ആദ്യം പങ്കെടുത്തത് അമ്മ സംഘടനയുടെ ഒരു വലിയ ഷോയിൽ ആയിരുന്നു.

ആ ചടങ്ങിൽ വെച്ച് ശ്രീനിവാസനെ കെട്ടിപ്പിടിച്ചു ഉമ്മ നൽകുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ നിരവധി ആരാധകർ ആയിരുന്നു ഏറ്റെടുത്തിരുന്നത്. അതിനുശേഷം കളിയും ചിരിയും നിറഞ്ഞ ശ്രീനിവാസന്റെയും മോഹൻലാലിന്റെയും ഈ ചിത്രങ്ങളെയും ഒത്തിരി സ്നേഹത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കാലങ്ങൾക്ക് ശേഷമുള്ള ദാസനെയും വിജയനെയും ഒന്നിച്ചു കാണാൻ സാധിച്ചതിൽ ഉള്ള സന്തോഷം പങ്കുവയ്ക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *