അമ്മക്കുട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രിത്വി.. കുടുംബത്തോടൊപ്പം പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് മല്ലിക സുകുമാരൻ.. | Mallika Sugumaran Birthday

മലയാള സിനിമ താരങ്ങളുടെ കുടുംബവും വിശേഷങ്ങളും ആരാധകർ ഏറെ ഉറ്റു നോക്കുന്ന ഒന്നാണ്. നടൻ സുകുമാരന്റെ കുടുംബത്തെ മലയാളികൾക്കു ഒത്തിരി ഇഷ്ടമാണ്. നടന്റെ ഭാര്യ മല്ലിക സുകുമാരൻ മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. താരദമ്പതികളുടെ മക്കൾ ആണ് ഇന്ദ്രജിത്തും പ്രിത്വിരാജും. ഇരുവരും സിനിമലോകത്തെ അറിയപ്പെടുന്ന താരങ്ങൾ ആണ്. കുടുംബത്തിലെ എല്ലാവരും സിനിമയിലെ മിന്നും താരങ്ങൾ ആണെന്ന കൗതുകവും ഈ കുടുംബത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.

   

ഈ താര കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ അറിയാൻ വളരെയധികം താല്പര്യപെടുന്ന ഒന്നാണ്. ഇപ്പോൾ കുടുംബത്തിലെ പുതിയ വിശേഷമാണ് വൈറലാകുന്നത്. നടി മല്ലിക സുകുമാരന്റെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. താരത്തിന് കിടിലൻ പിറന്നാൾ തന്നെ ആണ് മക്കൾ ഒരുക്കിയത്. പിറന്നാൾ ദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെക്കുകയായിരുന്നു മക്കളായ ഇന്ദ്രജിത്തും പ്രിത്വിരാജും.

അമ്മയുടെ മടിയിൽ ഇരിക്കുന്ന ഒരു പഴയകാല ചിത്രമാണ് പൃഥ്വി പങ്കുവെച്ചത്. ഇന്ദ്രജിത് ആവട്ടെ, തന്റെ കുടുംബത്തോടൊപ്പം ഉള്ള ചിത്രമാണ് പങ്കുവെച്ചത്. ഇരുവരും അമ്മക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചപ്പോൾ അത് ഏറ്റുപിടിച്ചു കൊണ്ട് മരുമക്കളും രംഗത്തെത്തുകയായിരുന്നു. നടൻ ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും പ്രിത്വിയുടെ ഭാര്യ സുപ്രിയയും അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചു. മനോഹരമായ ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചത്.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് മല്ലികയുടേത്. മക്കളും മരുമക്കളും പേരകുട്ടികളും ഉൾപ്പെടുന്ന കുടുംബത്തെ ആരാധകർക്ക് ഒത്തിരി ഇഷ്ടമാണ്. കുടുംബത്തിന്റെ ഐക്യവും സ്നേഹവും തന്നെയാണ് ഇവരെ നെഞ്ചിലേറ്റാൻ ഉള്ള കാരണം. സിനിമകൾക്ക് പുറമേ സീരിയലുകളിലും സജീവമായ താരമാണ് മല്ലിക. നടിയുടെ ഈ ജന്മദിനത്തിൽ ആശംസകളുമായി എത്തുകയാണ് ആരാധകലോകം.

Leave a Reply

Your email address will not be published. Required fields are marked *