പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി സനുഷ.

കാഴ്ച എന്ന ചിത്രത്തിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് സനുഷ.ബാല താരമായി വന്ന സനുഷ മമ്മൂട്ടിയുടെ മകളായാണ് ചിത്രത്തിൽ വേഷമിട്ടത്. കാഴ്ചയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ നടിയാണ് സനുഷ. പിന്നീട് ദിലീപ് നായകനായ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടു.പിന്നീട് സിനിമകളിൽ സജീവമായിരുന്നില്ല സനുഷ. എന്നാൽ സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ് താരം.

   

ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ബന്ധപ്പെട്ടഒരു ചിത്രമാണ് സോഷ്യൽ മീഡിയകളിൽ താരം പങ്കുവെച്ചിട്ടുള്ളത്. മലയാള സിനിമയിലെഎക്കാലത്തെ മികച്ച നടി ഉർവശിയുമായുള്ള ചിത്രമാണ് ഇൻസ്റ്റാഗ്രാം വഴി താരം പങ്കുവെച്ചത്. ജലധാര പമ്പ് സെറ്റ് സിൻസ് 1962 എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഇന്ദ്രൻസും ഉർവശിയുമാണ് പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നത്.

ഒപ്പം ജോണി ആന്റണിയും സനുഷയും അടങ്ങിയ താരനിരയും ചിത്രത്തിൽ ഉണ്ട്. ആശിഷ് ചിന്നപ്പ ആണ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. ഈ ചിത്രത്തിന്റെ വിശേഷങ്ങളുമായി ബന്ധപ്പെട്ട പുതിയ ചിത്രമാണ് സനുഷെ പങ്കു വെച്ചിട്ടുള്ളത്. ചിപ്പിക്കുട്ടി ആൻഡ് ഹേർ മദർ എന്നാണ് തലക്കെട്ട്. ഒപ്പം ഉർവശിയോടൊപ്പം അഭിനയിച്ചതിന്റെ സന്തോഷവും താരം തലക്കെട്ടിൽ പറയുന്നുണ്ട്. ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ നെടുംതൂണായി മാറിയ നടിയാണ് ഉർവശി.

പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.ഒപ്പം മലയാള സിനിമയുടെ മികച്ച നടൻ ഇന്ദ്രൻസ് കൂടി ചേരുമ്പോൾ ചിത്രം വലിയ വിജയമാകും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.ഇവർ ഒന്നിച്ചുള്ള പുതിയ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് ആരാധകർ ഇപ്പോൾ.പടത്തിനായി കാത്തിരിപ്പിൽ ആണെന്നും ആരാധകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *