പ്രിയപ്പെട്ട മധു സാറിനു പിറന്നാൾ ആശംസകളുമായി കംപ്ലീറ്റ് ആക്ടർ;ഒപ്പം മോഹൻലാലിൻറെ ഓളവും തീരവും ചിത്രത്തെ കുറിച്ച് മധു സർ.

മലയാള സിനിമയുടെ കാരണവർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മധുസാർ. രണ്ടു കാലഘട്ടങ്ങളിലും മലയാളികളെ ഒരുപോലെ രസിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞദിവസം മലയാള സിനിമയുടെ ഈ ഇതിഹാസത്തിന്റെ പിറന്നാൾ ആയിരുന്നു. നിരവധി താരങ്ങളാണ് മധു സാറിനെ പിറന്നാൾ ആശംസകളുമായി എത്തിയത്. മലയാള സിനിമയുടെ സൂപ്പർതാരങ്ങൾ എല്ലാം പ്രിയപ്പെട്ട മധു സാറിനു പിറന്നാൾ ആശംസകളുമായി എത്തി. 1962ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മൂടുപടം എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന ചിത്രം. എന്നാൽ വെള്ളിത്തിരയിലേക്ക് ആദ്യമെത്തുന്ന ചിത്രം നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന ചിത്രമാണ്. ഇതിനുശേഷം ഒട്ടനവധി ചിത്രങ്ങളിൽ നായകനായും സഹനടൻ ആയും എല്ലാം അദ്ദേഹം തിളങ്ങി.

   

പിൽക്കാലത്ത് സിനിമാ രീതിയിൽ ഒരുപാട് മാറ്റങ്ങൾ എന്നെങ്കിലും സജീവ സാന്നിധ്യമായി തന്നെ മലയാള സിനിമയുടെ ഈ കാരണവർ സിനിമയിൽ ഉണ്ടായിരുന്നു. ചെമ്മീൻ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവ് ആയത്. ഇതിലെ പരീക്കുട്ടിയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല.അത്രയും ആരാധകർ ഉള്ള വേഷമായിരുന്നു അത്. ഇപ്പോൾഅദ്ദേഹത്തിന്റെ പിറന്നാൾ ദിവസംമലയാള സിനിമയുടെ സൂപ്പർസ്റ്റാർ ശ്രീ മോഹൻലാൽ നൽകിയ പിറന്നാൾ ആശംസകൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. എന്റെ പ്രിയപ്പെട്ട മധു സാറിന് ഒരായിരം ജന്മദിനാശംസകൾ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇരുവരും ഒന്നിച്ചെത്തിയ നരൻ എന്ന ചിത്രം മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്.

ഇതിലെ വല്ല്യ നമ്പ്യാരും വേലായുധനും തമ്മിലുള്ള രംഗങ്ങൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ മോഹൻലാൽ നൽകുന്ന പിറന്നാൾ ആശംസക്ക് ഭംഗി കൂടുതലാണ് എന്നാണ് ആരാധകർ പറയുന്നത്. എല്ലാ സൂപ്പർ താരങ്ങളും അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത്. മോഹൻലാൽ നായകനായി പുതിയതായി ഇറങ്ങാൻ പോകുന്ന ചിത്രമാണ് എം ടി യുടെ ഓളവും തീരവും. ഇത് മുൻപ് മധുസാർ നായകനായി ഇറങ്ങിയ ചിത്രമായിരുന്നു. ഈ ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ പുനർ സൃഷ്ടിക്കുന്നത്. ഈ ചിത്രത്തെ പറ്റിയുള്ള മധുസാറിന്റെ പ്രതികരണം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.ഓളവും തീരവും വീണ്ടും സിനിമ ആക്കുന്നതിൽ സന്തോഷം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

1970 ൽ മധു സാറിനെ നായകനാക്കി എം ടി യുടെ തിരക്കഥയിൽ ആണ് ചിത്രം ഒരുക്കിയത്. മോഹൻലാൽ ബാപ്പുട്ടി ആയി അഭിനയിക്കുന്നത് ഒരുപാട് സന്തോഷമുണ്ടെന്നും. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് മോഹൻലാൽ തന്നെ കാണാൻ വന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.എന്നാൽ പ്രിയനെപ്പോലെ അസാമാന്യ കഴിവും പ്രതിഭയും ഉള്ള ഒരു സംവിധായകൻ എന്തിനാണ് ഓളവും തീരവും ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുക്കുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്. ഇന്നത്തെ സിനിമ മാറിയെന്നും ഇതുപോലൊരു ചിത്രം റീമേക്ക് ചെയ്യുമ്പോൾ കളറിൽ തന്നെ എടുക്കണം ആയിരുന്നു. 50 വർഷങ്ങൾക്ക് ശേഷം സിനിമ കാണുന്ന പ്രേക്ഷകനെ ഒരു മാറ്റം ഫീൽ ചെയ്യേണ്ടതായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *