“നെഞ്ചുക്കുൾ പെയ്തിടും മാമഴൈ”;മനോഹര ഗാനം പ്രേക്ഷകർക്കായി ആലപിച്ചു സൂപ്പർസ്റ്റാർ സുരേഷ് ഗോപി.

സുരേഷ് ഗോപി. ഒരിടക്കാലത്ത് സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും പിന്നീട് ശക്തമായ കഥാപാത്രങ്ങളുമായി വീണ്ടും മലയാള സിനിമയിൽ നിറയുകയായിരുന്നു താരം. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയുടെ സൂപ്പർസ്റ്റാർ വീണ്ടും തിരിച്ചു വരുന്നത്. പിന്നീട് അടുത്ത് റിലീസ് ചെയ്ത പാപ്പൻ എന്ന ചിത്രം വലിയ വിജയമായിരുന്നു. കൂടുതലും പോലീസ് വേഷങ്ങളിൽ ആണ് താരം എത്താറുള്ളത്. സുരേഷ് ഗോപിയെ പോലെ പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്യുന്ന മലയാള താരങ്ങൾ ചുരുക്കമാണ്.

   

താരത്തിന്റെ അടുത്തതായി ഇറങ്ങാൻ പോകുന്ന ചിത്രമാണ് മെയ് ഹൂം മൂസ എന്ന ചിത്രം. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് മേ ഹൂം മൂസ എന്ന ചിത്രം. കഴിഞ്ഞദിവസം ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക് ഇടയിൽ സുരേഷ് ഗോപി ആലപിച്ച ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുന്നത്.

ഇതിനുമുമ്പും മികച്ച ഒരു ഗായകനാണ് താൻ എന്ന് തെളിയിച്ച വ്യക്തി ആണ് സുരേഷ് ഗോപി. ഏഷ്യാനെറ്റിൽ താരം തന്നെ അവതരിപ്പിച്ചിരുന്ന നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന ഷോയിൽ താരം ഗാനങ്ങൾ ആലപിക്കാറുണ്ട്. ഇപ്പോൾ പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ വച്ചാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഗാനം ആലപിച്ചത്.

ഹിറ്റ് ചിത്രമായ വാരണം ആയിരം എന്ന ചിത്രത്തിലെ ഹാരിസ് ജയരാജ് സംഗീതസംവിധാനം നിർവഹിച്ച് ഹരിഹരൻ പാടിയ നെഞ്ചുക്കുൾ പെയ്തിടും മാമഴൈ എന്ന പാട്ടാണ് തന്റെ ആരാധകർക്ക് വേണ്ടി താരം വളരെ മനോഹരമായി ആലപിച്ചത്. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഒപ്പംപുതിയ ചിത്രമായ മേ ഹൂം മൂസ എന്ന ചിത്രത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്.

https://youtu.be/HZHfPm-C4-U

Leave a Reply

Your email address will not be published. Required fields are marked *