മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പ്രിത്വിരാജ്. മലയാള സിനിമയിൽ ഇന്ന് തിരക്കുള്ള യുവനടനാണ് പൃഥ്വിരാജ്. നടനെയും കുടുംബത്തെയും ആരാധകർക്ക് ഒത്തിരി ഇഷ്ടമാണ്. മാധ്യമ പ്രവർത്തക ആയ സുപ്രിയയെ ആണ് പ്രിത്വി വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുവരുടെയും ഏക മകൾ ആണ് അല്ലി എന്ന അലംകൃത.
സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്ടിവ് ആണ് സുപ്രിയയും പ്രിത്വിയും. കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി താരദമ്പതികൾ പങ്കുവെക്കാറുണ്ട്. എന്നാൽ മകളുടെ ചിത്രങ്ങൾ മാത്രം ഇരുവരും പുറത്തു വിടാറില്ല. അതുകൊണ്ട് തന്നെ മകളെ കാണാൻ ആരാധകർക്ക് താല്പര്യം കൂടുതൽ ആണ്. മകളുമായി ബന്ധപ്പെട്ട വാർത്തകൾ വളരെ വേഗം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോൾ രസകരമായ ചിത്രങ്ങൾ പങ്കുവെക്കുകയാണ് സുപ്രിയ. ഇൻസ്റ്റഗ്രാമിലൂടെയാണ് സുപ്രിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇവരുടെ വളർത്തു നായ ആണ് സോറോ. രാത്രി ആഹാരം കഴിക്കുന്ന അല്ലിയെ ശല്യം ചെയ്യുകയാണ് സോറോ. ഈ ചിത്രമാണ് സുപ്രിയ പങ്കുവെക്കുന്നത്. മറ്റൊരു ചിത്രത്തിൽ പൃഥ്വിയുടെ കൈകളിൽ ഇരിക്കുന്ന സോറോയെ ആണ് കാണാൻ സാധിക്കുക. ഈ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിലൂടെ സുപ്രിയ പങ്കുവെക്കുന്നത്.
“ഡിന്നർ കഴിക്കുന്ന സമയത്ത് അല്ലിയെ ശല്യം ചെയ്ത ശേഷം ഡാഡക്കൊപ്പം കളിക്കുന്ന സോറോ.” എന്നാണ് ചിത്രങ്ങൾക്ക് സുപ്രിയ തലക്കെട്ട് നൽകിയിരിക്കുന്നത്. ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പ്രിത്വിയെ പോലെ തന്നെ സുപ്രിയക്കും നിരവധി ആരാധകർ ആണ് ഉള്ളത്. ഇപ്പോൾ സിനിമ നിർമാണ രംഗത്ത് പ്രവർത്തിച്ചുവരികയാണ് സുപ്രിയ. സുപ്രിയയുടെ ഈ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
View this post on Instagram