ഭാവി വരനൊപ്പം വീഡിയോ പങ്കുവെച്ചു ഷംന കാസിം;എന്തൊരു ഭംഗി ആണെന്ന് പ്രേക്ഷകർ.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷംന കാസിം. മോഡലായും ഡാൻസറായും നടിയായും എല്ലാം സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഷംന. അമൃത ടിവി അവതരിപ്പിച്ച സൂപ്പർ ഡാൻസർ എന്ന് പ്രോഗ്രാമിലൂടെയാണ് ഷംന കാസിം കടന്നുവരുന്നത്. പിന്നീട് 2004ൽ പുറത്തിറങ്ങിയ എന്നിട്ടും എന്ന ചിത്രത്തിലെ നായികയായി വേഷമിട്ടു. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഒരുപാട് ആരാധകരുള്ള താരമാണ് ഷംന.

   

പൂർണ്ണ എന്ന പേരിൽ ആണ് താരം മറ്റ് ഇൻഡസ്ട്രിയൽ അറിയപ്പെടുന്നത്.ഒരു മോഡൽ ആയി തിളങ്ങിനിൽക്കുന്ന താരമാണ് ഷംന കാസിം. നിരവധി ചിത്രങ്ങളിലാണ് ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് താൻ വിവാഹിതയാകാൻ പോകുന്ന കാര്യം താരം വെളിപ്പെടുത്തിയത്. ബിസിനസ് കൺസൾട്ട് ആയ ഷാനിദ് ആസിഫ് അലിയാണ് താരത്തിന്റെ ഭാവി വരൻ.

ഷാനിതും ആയിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ഷംന പങ്കുവെക്കാറുണ്ട്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഷംനയ്ക്ക് ഉള്ളത്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഏതൊരു വിശേഷങ്ങളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറ്. അത്തരത്തിൽ ഷംനയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ തരംഗമാവുന്നത്.

മുടി അഴിച്ചിട്ട് സെറ്റ് സാരിയുടുത്ത് അതീവ സുന്ദരിയായിട്ടാണ് ഷംന പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തന്റെ ഭാവി വരനും ഒത്തുള്ള ചടങ്ങിൽ പൂക്കളത്തിനരികിൽ ഇരുന്ന് ചിത്രങ്ങൾക്ക് പോസ്റ്റ് ചെയ്യുന്നതും കാണാം. ഇതാണ് വീഡിയോ ആയി താരം പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം ജൂലൈയിൽ നടന്നിരുന്നു. ഷംന വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.കമൽ സംവിധാനം ചെയ്ത മഞ്ഞു പോലൊരു പെൺകുട്ടി ഇന്ന് ചിത്രത്തിലൂടെയാണ് ഷംന അരങ്ങേറ്റം കുറിക്കുന്നത്. ഇതിനു ശേഷം ഒരുപാട് ചിത്രങ്ങൾ ആണ് താരം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *