സൗഭാഗ്യ ശരിക്കും അമ്മയെ പോലെ തന്നെ;സൗഭാഗ്യയെ തന്റെ വിവാഹചിത്രത്തിലെ പോലെ ഒരുക്കി താര കല്യാൺ.

മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരകുടുംബമാണ് താര കല്യാണിന്റേത്.തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി അറിയിക്കുന്ന താര കുടുംബമാണ് ഇവരുടെത്. കഴിഞ്ഞ ദിവസങ്ങളിൽ താര കല്യാണിന്റെ ഒരു സർജറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവർ അറിയിച്ചിരുന്നു. എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും അമ്മയ്ക്ക് സർജറി ആണെന്നും പറഞ്ഞുകൊണ്ട് സൗഭാഗ്യ ആണ് വീഡിയോ പങ്കുവെച്ചത്. ഇതിനുശേഷം നിരവധി പേരാണ് വീഡിയോ താഴെ കമന്റുകളുമായി എത്തിയത്. എന്താണ് പറ്റിയത് എന്നും വേഗം സുഖം ആകട്ടെ എന്നും എല്ലാം ആയിരുന്നു പ്രേക്ഷകർ പറഞ്ഞിരുന്നത്.

   

ഇതിനുശേഷം താരാ കല്യാൺ സർജറിക്ക് മുൻപ് സുദർശന മോളെ എടുത്തു കൊഞ്ചിക്കുന്ന ഒരു ചിത്രവും സൗഭാഗ്യ പങ്കുവെച്ചിരുന്നു. പിന്നീട് ഇവരുടെ യൂട്യൂബ് ചാനൽ വഴി ആശുപത്രിയിലെ ഒരു ദിവസം കാണിച്ചിരുന്നു. ഇതിൽ സർജറി കഴിഞ്ഞ് റൂമിലേക്ക് വരുന്ന താരാ കല്യാണിനെ കാണിച്ചിരുന്നു. നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തിന് ആശ്വാസവാക്കുകളുമായി എത്തിയത്.താരാ കല്യാണിന്റെ കഴുത്തിൽ മുഴുവൻ സ്റ്റിച്ച് ചെയ്തതിന്റെ പാട് ഉണ്ടായിരുന്നു. അമ്മയ്ക്ക് വോയിസ് റെസ്റ്റ് ആണെന്നും അതുകൊണ്ട് സംസാരിക്കാൻ കഴിയില്ല എന്നും അന്ന് സൗഭാഗ്യ പറഞ്ഞിരുന്നു.

നൃത്ത രംഗത്തും അഭിനയ രംഗത്തും തിളങ്ങുന്ന താരമാണ് താരാ കല്യാൺ. ഇവരുടെ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും പ്രത്യേകം ഫാൻസ് ഉണ്ട്. ഇപ്പോൾ സൗഭാഗ്യയുടെ മകൾ സുദർശനയ്ക്കാണ് ഇവരെക്കാൾ എല്ലാം ആരാധകർ. കഴിഞ്ഞദിവസം താര കല്യാൺ തന്റെ യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. മെമ്മറി റീക്രിയേറ്റഡ് എന്നു പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സർജറിക്ക് മുൻപുള്ള വീഡിയോ ആണെന്നും താരം പറഞ്ഞിട്ടുണ്ട്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗം ആവുകയാണ്.

താരാ കല്യാണിന്റെ കല്യാണ ചിത്രത്തിലെ പോലെ തന്റെ മകൾ സൗഭാഗ്യയെ ഒരുക്കുന്നതാണ് വീഡിയോ. താരം ഒരുങ്ങി വന്നപ്പോൾ ശരിക്കും കല്യാണ ചിത്രത്തിലെ താരാ കല്യാണിനെ പോലെ തന്നെ ആയി. സെറ്റ് സാരിയും ഒരുപാട് ആഭരണങ്ങളും മുല്ലപ്പൂവും എല്ലാം അണിഞ്ഞ് താരാ കല്യാണിന്റെ വിവാഹചിത്രത്തിലെ പോലെ തന്നെ ഒരുക്കിയിരിക്കുകയാണ് സൗഭാഗ്യയെ നിരവധി പേരാണ് ഇതിനു താഴെ കമ്മെന്റുകളുമായി എത്തുന്നത്.സൗഭാഗ്യ ശരിക്കും അമ്മയെ പോലെ ഉണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *