പ്രിയപ്പെട്ട നടനെ നേരിൽ കണ്ടപ്പോൾ പരിസരം മറന്ന് ആരാധിക.. വൈറൽ ആയി ജയസൂര്യയുടെ വീഡിയോ.. | Jaya Surya Happy Moment

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറുകയായിരുന്നു നടൻ. സിനിമയിൽ സൂപ്പർ സ്റ്റാർ പദവി ഒന്നും നടന് ലഭിച്ചില്ല. വലിയ ഫാൻസ്‌ ഗ്രൂപ്പുകളും നടന് ഇല്ല. എങ്കിൽ പോലും നടന്റെ അഭിനയമികവ് മലയാളികൾ അറിഞ്ഞതാണ്. നിരവധി ആരാധകരെ ആണ് നടൻ സ്വന്തമാക്കിയിട്ടുള്ളത്. ഇപ്പോൾ നടന്റെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

   

രണ്ടുദിവസത്തെ മൂകാംബിക ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു ജയസൂര്യ. കുടുംബസമേതം ആണ് താരം എത്തിയത്. ഭാര്യ സരിതയോടൊപ്പം ക്ഷേത്രത്തിൽ തൊഴുത് മടങ്ങുകയായിരുന്നു നടൻ. ഈ സമയത്താണ് ആരാധകർ നടനെ കാണുന്നത്. കൂട്ടത്തിൽ പ്രായമുള്ള ഒരു അമ്മയും ഉണ്ടായിരുന്നു. നടന്റെ കടുത്ത ആരാധിക ആണ് ഇവർ. നടനെ കണ്ട ഉടനെ അവർ ജയസൂര്യയുടെ അടുത്തേക്ക് വരികയായിരുന്നു.

യാതൊരു താരജാഡയും ഇല്ലാതെയാണ് ജയസൂര്യ അമ്മയോട് ഇടപഴകിയത്. വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു നടൻ. രസകരമായ സംഭാഷണങ്ങളാണ് ഇരുവരും നടത്തിയത്. നടനെ കണ്ടപ്പോൾ മുതൽ ഈ അമ്മ വളരെ സന്തോഷവതി ആയിരുന്നു. ജയസൂര്യയുടെ കൈകളിൽ പിടിച്ചു നിൽക്കുന്നതായും കാണാം. നടനോട് യാത്ര പറഞ്ഞ ശേഷമാണ് അമ്മ മടങ്ങിയത്. ഈ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.

നിരവധി ആരാധകർ ആണ് ഈ വീഡിയോക്ക് താഴെ കമന്റ്‌ ചെയ്തത്. ഇത്രയും വലിയ നടൻ ആയിട്ടും, അതിന്റെ യാതൊരു തരത്തിലുള്ള അഹങ്കാരവും ജാടയും ഇല്ലാത്ത മനുഷ്യൻ എന്നാണ് ആരാധകർ കമന്റ് ചെയ്തത്. നടനെ പ്രശംസിച്ചുകൊണ്ടും ആശംസകൾ നേർന്നു കൊണ്ടും ആരാധകർ എത്തുകയായിരുന്നു. എന്തായാലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.

 

View this post on Instagram

 

A post shared by SapuKutty (@sapu.kutty)

Leave a Reply

Your email address will not be published. Required fields are marked *