ചീരു ഉണ്ടായിരുന്നെങ്കിൽ രണ്ടു പേരും ഒന്നിച്ചു എത്തുമായിരുന്നു!!!! കല്യാണ വേദിയെ മേഘ്ന ധന്യമാക്കിയപ്പോൾ.

മലയാളി പ്രേക്ഷകർക്കും കന്നഡ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമുള്ള താരമാണ് മേഘന. മേഘനയെയും ചിരഞ്ജീവിയെയും ഇഷ്ടമില്ലാത്ത പ്രേക്ഷകർ ഉണ്ടാവില്ല എന്ന് വേണം പറയാൻ. അത്രത്തോളം ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച കുടുംബം ആണ് ഇവരുടേത്. അപ്രതീക്ഷിതമായിട്ടായിരുന്നു ചീരുവിന്റെ മരണം. ചലച്ചിത്രലോകത്ത് ആകെ സങ്കടം ഉണ്ടാക്കിയ വാർത്തയായിരുന്നു ചിരഞ്ജീവിയുടെ മരണം. ഇത് വലിയ വിഷാദത്തിലേക്കാണ് മേഘനയെ പറഞ്ഞയച്ചത്. ഇപ്പോഴും ഇതിൽ നിന്നും മേഘനക്ക് വിട്ടുമാറാൻ കഴിഞ്ഞിട്ടില്ല.

   

മേഘന സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഏതൊരു ചിത്രങ്ങളും നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ചീരുവിനൊപ്പം ഉള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം മേഘന പങ്കു വയ്ക്കാറുണ്ട്. മകൻ റയാനെയും പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ട്ടമാണ്. മകന്റെ വിശേഷങ്ങൾ അറിയാൻ എപ്പോഴും ആരാധകർക്ക് വളരെ ആഗ്രഹമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ ആണ് വൈറൽ ആകുന്നത്. താരത്തിന്റെ മേക്കപ്പ്മാനായ രഘു നാഗരാജിന്റെ വിവാഹ ചടങ്ങിന് താരം എത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. രഘു തന്നെയാണ് ഇത് വീഡിയോ ആക്കി പങ്കുവെച്ചത്. നിങ്ങളുടെ പ്രസൻസ് എന്റെ ജീവിതത്തിൽ വലിയ സന്തോഷമുണ്ടാക്കി എന്നു പറഞ്ഞു കൊണ്ടായിരുന്നു രഘു വീഡിയോ പങ്കുവെച്ചത്. സിൽക്ക് ചുരിദാറിൽ അതീവ സുന്ദരി ആയിട്ടാണ് മേഘന വിവാഹചടങ്ങിനു എത്തിയത്. എപ്പോഴും മേഘനയുടെ മേക്കപ്പ് നോക്കുന്നത് രഘു തന്നെയാണ്.

ഇപ്പോൾ ഒരു മടിയും കൂടാതെയാണ് രഘുവിന്റെ വിവാഹത്തിന് മേഘന എത്തിയത്. ചിരഞ്ജീവി ഉണ്ടായിരുന്നെങ്കിൽ രണ്ടുപേരും ഒന്നിച്ച് എത്തുമായിരുന്നു എന്നാണ് സങ്കടത്തോടെ ആരാധകർ പറയുന്നത്. വളരെ സന്തോഷത്തോടെ എല്ലാവരുമായി സംസാരിച്ച് നിൽക്കുന്ന മേഘനയെ കുറിച്ചാണ് എല്ലാവരും പറയുന്നത്. നിരവധി പേരാണ് കമ്മെന്റുകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *