സ്പെയിനിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ പങ്കുവെച്ച് വിക്കിയും തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും.

ഇന്ത്യൻ സിനിമ ലോകത്തെ പ്രിയ താര ദമ്പതികളാണ് തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വിക്കിയും. ഇരുവരും തമ്മിലുള്ള വിവാഹം വലിയ ആഘോഷത്തോടെ ആണ് സിനിമലോകം നോക്കി കണ്ടത്. ഒരുപാട് കാലത്തെ സൗഹൃത്തിനും പ്രണയത്തിനും ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.മനസ്സിനെക്കരെ എന്ന ജയറാം നായകനായ മലയാള ചിത്രത്തിലൂടെ ആണ് സിനിമ ലോകത്തേക്ക്ഉള്ള നയൻതാരയുടെ കടന്നു വരവ്. കൈരളി ടീവിയിൽ ഫോൺ ഇൻ പ്രോഗ്രാം എന്ന പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തെ തുടക്കം.

   

പിന്നീടങ്ങോട്ട് ഇന്ത്യൻ ഇൻഡസ്ട്രികളിൽ അങ്ങോണം ഇങ്ങോണം ഒരുപാട് ചിത്രങ്ങൾ നയൻ‌താര ചെയ്തു. 2005 ൽ അയ്യാ എന്ന തമിഴ് ചിത്രത്തിലൂടെ ആണ് തമിഴ് സിനിമ ലോകത്തേക്ക് നയൻ‌താര എത്തുന്നത്. പിന്നീടങ്ങോട്ട് തമിഴിലെ ലേഡി സൂപ്പർ സ്റ്റാറിലേക്കുള്ള വളർച്ച ആയിരുന്നു.2022 ൽ ആണ് നയൻ‌താര വിവാഹിത ആകുന്നത് തമിഴിലെ സിനിമ ഡയറക്ടറും, എഴുത്തുകാരനും, നിർമാതാവും എല്ലാമായ വിഘ്‌നേഷ് ശിവനുമായി ആയിരുന്നു വിവാഹം. നയൻ‌താര സോഷ്യൽ മീഡിയകളിൽ സജീവം അല്ലെങ്കിലും വിഘ്‌നേഷ് സജീവമാണ്.

ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട് അത്തരത്തിലുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സിനിമകളിൽ നിന്നുള്ള അവധിക്കാലം ആഘോഷിക്കാനാണ് ഇരുവരും ഫുട്ബോളിന്റെ നാടായ സ്പെയിനിലെ ബാർസെലോനയിലേക്ക് പോയത്. അവിടെ നിന്നുള്ള മനോഹരമായ ദൃശ്യങ്ങളാണ് വിഗ്നേഷ് ആരാധകർക്കായി ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചത്.

ലവ് ലൈഫ് എന്ന് അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. പ്രശസ്ത സ്പാനിഷ് ഫോട്ടോഗ്രാഫർ കെൽമി ബിൽബാവോ ആണ് സ്പെയിനിന്റെ പശ്ചാത്തലത്തിൽ ഉള്ള മനോഹര ചിത്രം പകർത്തിയിരിക്കുന്നത്.സിനിമ തിരക്കുകൾ ഒഴിവാക്കി ഇരുവരും ഇടക്ക് ഇതുപോലുള്ള യാത്രകൾ പോകുന്നവരാണ്. ഈ ചിത്രങ്ങൾ എല്ലാം വിഘ്‌നേഷ് ഇൻസ്റ്റാഗ്രാം വഴി പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ അതുപോലൊരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

Leave a Reply

Your email address will not be published. Required fields are marked *