സിനിമ താരം അർജുൻ ഗോപാൽ വിവാഹിതനാവുന്നു!സോഷ്യൽ മീഡിയയിൽ ആഘോഷം പങ്കുവെച്ചു അർജുൻ.

സിനിമാതാരം അനന്യയുടെ സഹോദരനും അതിലുപരി സിനിമതാരവുമായ അർജുൻ ഗോപാൽ വിവാഹിതനാവുന്നു. സിനിമ അഭിനേതാവ് മാത്രമല്ല മിനിസ്‌ക്രീൻ ടീവി അവതാരകനും പാട്ടുകാരനും ഒരു ബിസിനസ് സംരമ്പകനും കൂടി ആണ് അർജുൻ.ഞായറാഴ്ച ആണ് താരത്തിന്റെ വിവാഹം.നർത്തകിയും സുഹൃത്തുമായ മാധു ബാലഗോപാലിനെ ആണ് താരം വിവാഹം ചെയ്യുന്നത്. ഏറെ കാലത്തെ പ്രണയത്തിനോടുവിൽ ആണ് ഇരുവരും വിവാഹം കഴിക്കുന്നത്.

   

വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷ പരിപാടികളിൽ ആണ് രണ്ടു പേരുടെയും കുടുംബം. മാധുവിന്റെ വീട്ടിൽ ഇന്നലെ ആയിരുന്നു മെഹന്ദി ആഘോഷം. അർജുന്റെ വീട്ടിലും ഇന്നലെ വലിയ ആഘോഷം ആയിരുന്നു. അനന്യയും ആഘോഷപരിപാടികളിൽ നിറഞ്ഞു നിന്നു. സഹോദരൻ വിവാഹിതനാവുന്നതിന്റെ സന്തോഷത്തിലാണ് അനന്യ. അനന്യയെ അറിയാത്ത മലയാളി പ്രേക്ഷകർ വിരളമായിരിക്കും. 2008 പുറത്തിറങ്ങിയ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് അനന്യ ആദ്യമായി അഭിനയിക്കുന്നത്.

മലയാളത്തിൽ മാത്രമല്ലതമിഴ് തെലുങ്ക് ഇൻഡസ്ട്രികളിലും താരം വേഷമിട്ടു.അർജുൻ ചുരുക്കം ചില സിനിമകളിലെ വേഷമിട്ടിട്ടുള്ളു എങ്കിലും മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനാണ്. അവസാനം ഇറങ്ങിയ ആസിഫ് അലി നായകനായ കുഞ്ഞേൽദോ എന്ന ചിത്രത്തിൽ നല്ലൊരു വേഷം താരം കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹവുമായി ബന്ധപ്പെട്ട്.

സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ് താരം. മഴവിൽ മനോരമയിലും സീ കേരളത്തിലും ഒരുപാട് പരിപാടികൾ അർജുൻ ചെയ്തിട്ടുണ്ട്. താരം പങ്കു വെച്ച വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ വളരെ സന്തോഷത്തോടെ ആണ് പ്രേക്ഷകർ ഏറ്റെടുത്തത്. വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് അനന്യ പറയുന്നത്. അർജുന്റെ വിവാഹം കാണാൻ ആവേശത്തോടെ തന്നെ ആണ് ആരാധകരും.

Leave a Reply

Your email address will not be published. Required fields are marked *