ഞങ്ങൾ അടിയുണ്ടാക്കാറില്ല!അമ്മക്ക് നവീനെ ആണ് കൂടുതൽ ഇഷ്ട്ടം.

മലയാളികളുടെപ്രിയപ്പെട്ട നടിയാണ് ഭാവന. പതിനാറാം വയസ്സിൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.പുതുമുഖങ്ങളെ വെച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ സിദ്ധാർഥ് ഭരതനും ജിഷ്ണുവും ആയിരുന്നു നായകന്മാർ. ചിത്രത്തിൽ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഭാവന ഒറ്റ സിനിമകൊണ്ട് തന്നെ ആസ്വാധക മനം കീഴടക്കുകയായിരുന്നു. പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ ഭാവന നായികയായി. മലയാള സിനിമയിലെ ഒട്ടുമിക്ക മുൻനിര നായകന്മാരോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം താരത്തിനു ലഭിച്ചു.

   

അഞ്ചുവർഷമായി സിനിമ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം ഇപ്പോൾ സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് കേൾക്കുന്നത് 2005ൽ പുറത്തിറങ്ങിയ ദൈവനാമത്തിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഭാ വനയെ തേടിയെത്തി. മലയാളത്തിൽ മാത്രമല്ല തമിഴ്ലും കന്നഡയിലും ഭാവന തിളങ്ങി. കഴിഞ്ഞ ദിവസം പാലായിലെ പുളിമൂട്ടിൽ ടെക്സ്റ്റൈൽ ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയ ഭാവന നടത്തിയ അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആവുന്നത്. 2018 ലാണ് കന്നട സിനിമ നിർമാതാവായ നവീനുമായി ഭാവനയുടെ വിവാഹം നടക്കുന്നത്.

ഉദ്ഘാടന വേദിയിൽ വച്ച് ഭാവന നവീനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്റെ അമ്മയ്ക്ക് നവീനെ കൂടുതൽ ഇഷ്ടം എന്നും നവീൻ അമ്മയുടെ മകനും താൻ മരുമകളുമാണ് എന്നാണ് ഭാവന ഉദ്ഘാടന വേദിയിൽ പറഞ്ഞത്. ഒപ്പം ഞങ്ങൾ വലിയ വഴക്ക് കൂടാറില്ല എന്നും ചെറിയ ചെറിയ വഴക്കുകളെ ഞങ്ങൾ തമ്മിൽ ഉണ്ടാകാറുള്ളു എന്നും ഭാവന പറഞ്ഞു. ഇപ്പോൾ വഴക്ക് കൂടുമ്പോൾ ഭാഷ ഒരു പ്രശ്നമാവാറില്ല എന്നും കുറച്ചു കുറച്ചു മനസ്സിലാവുന്നുണ്ട് എന്ന് നവീൻ എന്നോട് പറയാറുണ്ട്.

എന്നുമാണ് ഭാവന പറയുന്നത്. എന്നാലും ഇപ്പോഴും നവീനു മലയാളം ബുദ്ധിമുട്ടാണ് എന്നാണ് ഭാവന പറയുന്നത് ഒപ്പം തന്റെ അമ്മയും നവീനും തമ്മിലുള്ള സംഭാഷണം വളരെ രസകരമാണെന്നും ഭാവന പറയുന്നു രണ്ടുപേരും വേറെ ഭാഷകൾ ആണ് സംസാരിക്കുന്നത് എന്നാൽ രണ്ടു പേരും കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടെന്ന് ഭാവന പറയുന്നു.ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിനായി പ്രതീക്ഷയിൽ ആണ് ആരാധകർ.സോഷ്യൽ മീഡിയകൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് ഭാവനയുടെ പുതിയ അഭിമുഖം.

Leave a Reply

Your email address will not be published. Required fields are marked *