മലയാള സിനിമയിലേക്ക് കടന്നുവന്ന ഒരു കുട്ടിതാരമായിരുന്നു മഞ്ജിമ മോഹൻ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു വടക്കൻ സെൽഫി എന്ന സിനിമയിൽ നിവിൻ പോളിയുടെ നായികയായി വലിയ തിരിച്ചുവരവായിരുന്നു മഞ്ജിമ നടത്തിയത്. തുടർന്ന് തമിഴ് സിനിമയിലും നിരവധി പ്രമുഖരായ നടീനടന്മാർക്കൊപ്പം മികച്ച കഥാപാത്രങ്ങളിലൂടെ എല്ലാവരുടെയും മനസ്സ് കവരാൻ മഞ്ജിമക്ക് സാധിച്ചു.
ഇപ്പോൾ ഇതാ മഞ്ജിമയുടെ വിവാഹവാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറുന്നത്. തമിഴ് സിനിമ താരം ഗൗതമാണ് വിവാഹം കഴിച്ചിരിക്കുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നായിരിക്കുന്നത്. മഞ്ചിമയുടെ വിവാഹത്തെ സംബന്ധിച്ച് നിരവധി ഗോസിപ്പുകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ അതിനെല്ലാം ഉള്ള മറുപടി ആയിട്ടായിരുന്നു ഇരുവരും അവരുടെ പ്രണയം പ്രേക്ഷകരോട് പറഞ്ഞത്.
ഒരുപാട് സന്തോഷത്തോടെ ആയിരുന്നു സോഷ്യൽ മീഡിയ അതേ ഏറ്റെടുത്തത്. ഇപ്പോൾ ഒരു ലളിതമായ വിവാഹ ചടങ്ങിലൂടെ ഇരുവരും ഒന്നായിരിക്കുന്നു. കേരള സാരിയിൽ ഒരുപാട് ആഭരണങ്ങൾ ഒന്നുമില്ലാതെ വളരെ സിമ്പിൾ ആയിട്ടായിരുന്നു മഞ്ജിമയെ കാണാൻ കഴിഞ്ഞത്. അതുപോലെ തന്നെ കസവുമുണ്ടും വെള്ള ഷർട്ടും ഇട്ട് ഗൗതമിനെ കാണാനും വളരെ മനോഹരമായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി വളരെ സിമ്പിൾ ആയി നടന്ന വിവാഹത്തിന്റെ എല്ലാ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആണ്.
ഇത്രയും സിമ്പിൾ ആയി നടന്ന വിവാഹ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എല്ലാവർക്കും നന്ദി പറയുകയാണ് മഞ്ചിമയുടെ പുതിയ പോസ്റ്റിലൂടെ. വിവാഹത്തിനു പങ്കെടുത്ത എല്ലാവരോടും കൂടാതെ വിവാഹ ചിത്രങ്ങൾ പകർത്തിയ ക്യാമറ ടീമിനോടും. സുന്ദരിയാകിയ മേക്കപ്പ് ടീമിനോട് എല്ലാം നന്ദി നന്ദി പറഞ്ഞിരിക്കുകയാണ് മഞ്ജിമ. വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
View this post on Instagram