ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള ദിവസം.. ചിപ്പി ചേച്ചിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയ സന്തോഷം പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര. മലയാളികൾക്ക് ഇത് ഇരട്ടി മധുരം.. | Lakshmi Nakshathra Award Winning Moment

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് എല്ലാം സുപരിചിതയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന ഒറ്റ പരിപാടിയിലൂടെ മലയാളികളുടെ എല്ലാം പ്രിയപ്പെട്ട കുടുംബത്തിലെ ഒരു അംഗമായി തന്നെ എല്ലാവരും കാണുന്ന താരമാണ് ലക്ഷ്മി നക്ഷത്ര. ഒരു താരജാടയും ഇല്ലാതെ എല്ലാവരെയും ഒരുപോലെ കാണാൻ കഴിയുന്ന ലക്ഷ്മിയുടെ നിഷ്കളങ്കമായ പെരുമാറ്റം തന്നെയാണ് എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവൾ ആയി മാറിയത്.

   

ലക്ഷ്മി നക്ഷത്രയുടെ എല്ലാ പുതിയ സന്തോഷവാർത്തകൾക്കും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ലക്ഷ്മി തന്നെ ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ ഇതാ പുതിയ സന്തോഷവാർത്ത ആരാധകർക്കായി അറിയിച്ചിരിക്കുകയാണ് ലക്ഷ്മി. ടെലിവിഷൻ മികച്ച അവതാരികയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ലക്ഷ്മി.

മലയാളത്തിലെ പ്രിയപ്പെട്ട നടിയായ ചിപ്പിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്ന ലക്ഷ്മിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട ചിപ്പി ചേച്ചിയിൽ നിന്നും ബെസ്റ്റ് അവതാരികക്കുള്ള അവാർഡ് ഏറ്റുവാങ്ങുന്നു എന്ന അടിക്കുറിപ്പ് ആയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

നിമിഷങ്ങൾ കൊണ്ടുതന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഒരുപാട് ആരാധകരാണ് ലക്ഷ്മിക്ക് ആശംസകൾ നൽകിക്കൊണ്ട് എത്തിയത്. കൂടാതെ ഇപ്പോൾ മലയാളി കുടുംബ പ്രേക്ഷകർക്കെല്ലാം തന്നെ സാന്ത്വനം എന്ന സീരിയലുകൊണ്ട് ചിപ്പിയെ വളരെയധികം ഇഷ്ടമാണ്. മലയാളികൾക്ക് പ്രിയപ്പെട്ട രണ്ടു താരങ്ങളെ ഒരുമിച്ച് കാണാൻ കഴിഞ്ഞതിലുള്ള സന്തോഷവും ആരാധകർ പങ്കുവെച്ചു. മലയാളികൾക്ക് ഇത് ഇരട്ടിമധുരമാണ്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളെല്ലാം വൈറലായി.

Leave a Reply

Your email address will not be published. Required fields are marked *