അച്ഛനെ അനുകരിച്ച് നിലു ബേബി.. ഇനി ഞാനും കുറച്ച് കമ്പ്യൂട്ടർ പഠിക്കട്ടെ.! നിലു ബേബിയുടെ പുതിയ ലാപ്ടോപ്പ് കണ്ടോ.. | Nilu Baby New Video

മലയാളികൾക്ക് എല്ലാം ഏറെ ഇഷ്ടമുള്ള കുഞ്ഞു താരമാണ് നീലു ബേബി. ശ്രീനിഷിനും പേർളിക്കും മലയാളികൾ നൽകുന്ന അതേ സ്നേഹമാണ് നിലു ബേബിക്കും പ്രേക്ഷകർ നൽകുന്നത്. നിലു ബേബിയുടെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകർ സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമാക്കാറുണ്ട്. പുതിയ വിശേഷങ്ങൾ കണ്ടില്ലെങ്കിൽ അതിനോടുള്ള പരിഭവവും ആരാധകർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നിലുവിലൂടെ പുതിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നു.

   

ശ്രീനിഷിനെ അനുകരിക്കുന്ന നിലവിന്റെ വീഡിയോ ആണ് പേർളി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സിംഗപ്പൂർ യാത്രയ്ക്കിടെ നിലു ബേബിക്ക് കിട്ടിയ സമ്മാനമായ ഒരു ലാപ്ടോപ്പും പേർളി ആരാധകർക്കായി ഇതിലൂടെ പങ്കുവയ്ക്കുന്നു. അതോടൊപ്പം തന്നെ കുട്ടികൾ നമ്മൾ ചെയ്യുന്നത് കണ്ടാണ് പഠിക്കുന്നത് അതുകൊണ്ട് നമുക്കും നല്ല ശീലങ്ങൾ പഠിക്കാം എന്നുകൂടി കൂട്ടിച്ചേർക്കുകയും ചെയ്തു.

ശ്രീനിഷ് കമ്പ്യൂട്ടറിൽ ചെയ്യുന്ന അതേപോലെ തന്റെ കുഞ്ഞു ലാപ്ടോപ്പിൽ നിലുവും അതുപോലെ തന്നെ ചെയ്യുന്നത് കാണാം. ഈ രസകരമായ ഈ വീഡിയോ ഇപ്പോൾ ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. ഈ പ്രായത്തിലുള്ള കുട്ടികൾ ചുറ്റുമുള്ള കാര്യങ്ങളെല്ലാം കൂടുതൽ അറിയാൻ ശ്രമിക്കുന്ന പ്രായമാണ്. അതുകൊണ്ടുതന്നെ നമ്മൾ എന്ത് ചെയ്യുമ്പോഴും വളരെ ശ്രദ്ധിച്ചു വേണം ചെയ്യാൻ എന്നും ആരാധകർ വീഡിയോ കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.നിലു ബേബിയെ കുറിച്ചിട്ടുള്ള എല്ലാ വാർത്തകളും അതിവേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകും എന്ന് നമുക്കറിയാം.

അതിന്റെ കാരണം ഇവരോടുള്ള സ്നേഹം തന്നെ. സാധാരണയായി താരകുടുംബത്തിലെ കുട്ടികളുടെ കാര്യങ്ങൾ ആരും തന്നെ അധികം പുറത്തു പറയാറില്ല. എന്നാൽ പേളി അത്തരത്തിലുള്ള ഒരു ആളെ അല്ല. തന്റെ കുഞ്ഞിന്റെ ഓരോ വളർച്ചയും അതിലെ ഓരോ സന്തോഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാൻ പേളി ശ്രമിക്കാറുണ്ട്. ഇനിയും കുഞ്ഞുവാവയുടെ ചിത്രങ്ങൾക്കായാണ് ആരാധകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *