ജിം വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ചു ജയറാം;കണ്ടു ഞെട്ടി പ്രേക്ഷകർ.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് ജയറാം. കൊച്ചിൻ കലാഭവന്റെ മിമിക്രി വേദികളിൽ നിന്നും കടന്നുവന്ന മലയാള സിനിമയുടെ സൂപ്പർസ്റ്റാറുകളിൽ ഒരാളായി മാറിയ വ്യക്തിയാണ് ജയറാം. സിനിമയെ അതിരു കവിഞ്ഞ് സ്നേഹിക്കുന്ന നടനാണ് ജയറാം. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരും താരത്തിനുണ്ട്. കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് ജയറാം. 1998 പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിലെ നായക കഥാപാത്രമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ജയറാം.

   

പിന്നീട് മലയാളികൾക്ക് എന്നും ഇഷ്ടപ്പെടുന്ന ഒരുപാട് നല്ല സിനിമകൾ സമ്മാനിക്കാൻ താരത്തിനായി.2011ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. മലയാള സിനിമ താരങ്ങൾ അവരുടെ ശരീരം വളരെ നന്നായി സൂക്ഷിക്കുന്നതിൽ മുൻപന്തിയിലാണ്. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ജയറാമും എല്ലാം ഇതിൽ മുൻപിൽ നിൽക്കുന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിൽ ശ്രീ മോഹൻലാൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ജയറാമും തന്റെ വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വളരെ ഫിറ്റ്‌ ആയ ശരീരം എപ്പോഴും കാത്തുസൂക്ഷിക്കുന്ന വ്യക്തി ആണ് ശ്രീ ജയറാം. ഇതിന് പിന്നിലെ രഹസ്യം ആണ് തന്റെ ആരാധകർക്കായി താരം പങ്കുവെച്ചിരിക്കുന്നത്. മണി രത്നം സംവിധാനം ചെയ്തു വിക്രം നായകനായിഎത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയൻ സെൽവൻ എന്ന ബ്രഹ്മാണ്ട ചിത്രത്തിൽ ഒരു ശ്രദ്ധേയമായ കഥാപാത്രം ജയറാം അവതരിപ്പിക്കുന്നുണ്ട്. വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ.

ഈ ചിത്രത്തിലെ നമ്പി എന്ന കഥാപാത്രമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കഴിഞ്ഞദിവസം ഈ സിനിമയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ജയറാം പങ്കുവെച്ചിരുന്നു. ഇതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകർ മുഴുവൻ. സിനിമയെ ജീവനുതുല്യം സ്നേഹിക്കുന്ന അതുല്യ കലാകാരൻ ആയതുകൊണ്ടാണ് തന്റെ ശരീര കാര്യത്തിൽ എപ്പോഴും ശ്രദ്ധ പുലർത്തുന്നത് എന്നാണ് ആരാധകർ പറയുന്നത്.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

Leave a Reply

Your email address will not be published. Required fields are marked *