ഇതിനും വലിയ ഒരു ദീപാവലി സമ്മാനം ആരാധകർക്ക് നല്കാനില്ല…!!! ഇന്ത്യയുടെ മാസ്മരിക വിജയത്തെ പ്രശംസിച്ചു മലയാള സിനിമയുടെ താര രാജാക്കന്മാർ.

മലയാള സിനിമയുടെ താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ നാഴിക കല്ലുകൾ ആയി തിളങ്ങി നിൽക്കുന്നവരാണ് രണ്ടുപേരും. സോഷ്യൽ മീഡിയകളിലും വളരെയധികം സജീവമായ വ്യക്തികളാണ് ഇരുവരും. ക്രിക്കറ്റിനെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തികളാണ് രണ്ടുപേരും എന്ന് ഇതിനുമുമ്പും പറഞ്ഞിട്ടുള്ള കാര്യമാണ്. ഇപ്പോൾ ടി ട്വന്റി ക്രിക്കറ്റ് വേൾഡ് കപ്പിന്റെ ആവേശത്തിലാണ് ലോകരാജ്യങ്ങൾ മുഴുവനും. ഇതിൽ ഇരട്ടി ആവേശം നൽകിയ ഒരു മത്സരമായിരുന്നു കഴിഞ്ഞദിവസം നടന്ന ഇന്ത്യ പാകിസ്ഥാൻ മാച്ച്.

   

ഇന്ത്യ പാകിസ്ഥാൻ മാച്ച് പൊതുവേ ആരാധകരെല്ലാം ഉറ്റുനോക്കുന്ന മത്സരമാണ്. നിരവധി നാടകീയ രംഗങ്ങൾ അലയടിക്കുന്ന മത്സരം ആണ് ഇന്ത്യ പാകിസ്ഥാൻ മത്സരം. ഇതിന്റെ വീറും വാശിയും എല്ലാം നിറഞ്ഞ ഒരു ആവേശകരമായ മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അവസാന പന്തുവരെ നീണ്ടു നിന്ന വാശിയെറിയ മത്സരം നിരവധി നാടകീയ രംഗങ്ങൾക്കാണ് സാക്ഷി ആയത്. ആരാധകരെ മുഴുവൻ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഷാൻ മസൂദിന്റെയും ഇഫ്ടിഖർ അഹമ്മദിന്റെയും ബലത്തിൽ 159 റൺസ് നേടി.

ഈ വിജയലക്ഷ്യം ആണ് ഇന്ത്യ മറികടന്നത്. മറുഭാഗത് ഇന്ത്യക്കായി വിരാട് കോഹ്ലി പുറത്താവാതെ 82 റൺസ് നേടി. ഹാർദിക് പണ്ട്യ 40 റൺസും നേടി. ഇന്ത്യൻ ജനതയുടെ മുഴുവൻ ആവേശവും ഉൾക്കൊണ്ടാണ് വിരാട് കോലി കളത്തിൽ നിന്നിരുന്നത്. ഈ വിജയത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് മലയാള സിനിമയുടെ താര രാജാക്കന്മാർ പങ്കുവെച്ച് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

ഇതിനും മികച്ച ഒരു ദീപാവലി സമ്മാനം ഇന്ത്യൻ ആരാധകർക്ക് നൽകാനില്ല. ഇത് അക്ഷരാർത്ഥത്തിൽഒരു വെടിക്കെട്ട് ആയിരുന്നു. വിരാട് കോലിയേയും മോഹൻലാൽ പ്രശംസിച്ചിട്ടുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിയും വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. വിരാടിനെ ഇത്രയും മികച്ച രീതിയിൽ കണ്ടുകൊണ്ടിരിക്കാൻ എന്തൊരു സുന്ദരമാണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇവർ പങ്കുവെച്ച ഈ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുത്തത്.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

Leave a Reply

Your email address will not be published. Required fields are marked *