ഡോക്ടർക്ക് അപ്പൊ ഇതും വശം ഉണ്ടായിരുന്നോ…!!! റോബിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തു സോഷ്യൽ മീഡിയ.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരെ മുഴുവൻ ആരാധകരാക്കി മാറ്റിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇത്രയധികം ആരാധകരെ സൃഷ്ടിച്ച മറ്റൊരു താരവും ഉണ്ടായിട്ടില്ല. ബിഗ് ബോസ് നാലാം സീസണിലെ മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ. അവിചാരിതമായി ഷോയിൽ നിന്ന് പുറത്തായെങ്കിലും ആ സീസണിലെ ഏറ്റവും ആരാധകർ ഉള്ള താരം റോബിൻ തന്നെ ആയിരുന്നു.

   

ബിഗ് ബോസിന് ശേഷവും സോഷ്യൽ മീഡിയകളിൽ നിറഞ്ഞ നിൽക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. റോബിൻ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെനിമിഷം നേരം കൊണ്ടാണ് റോബിൻ ആരാധകർ ഏറ്റെടുക്കാറുള്ളത്. റോബിനും ആരതി പൊടിയും ആയിട്ടുള്ള പ്രണയവും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ റോബിൻ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രമാണ് ആരാധകർക്കിടയിൽ തരംഗമായി മാറുന്നത്.

തന്റെ ഒരു പഴയ ചിത്രമാണ് താരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. 2006 സിബിഎസ്ഇ സൗത്ത് സോൺ സഹോദയ ഫെസ്റ്റിവൽ ഫസ്റ്റ് ഭരതനാട്യം. എന്ന് പറഞ്ഞു കൊണ്ടാണ് റോബിൻ ചിത്രം പങ്കുവെച്ചത്. റോബിന്റെ ഒരു പഴയ ചിത്രം ആണ് ഇത്. നിരവധി പേരാണ് വിശ്വസിക്കാൻ ആവുന്നില്ല എന്ന് പറഞ്ഞു കമന്റ്‌ ചെയ്യുന്നത്. ഡോക്ടർക്ക് ഭരതനാട്യം എല്ലാം അറിയാമായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ചിലങ്ക അണിഞ്ഞ് ഭരതനാട്യത്തിന്റെ വേഷത്തിൽ സ്റ്റേജിൽ ഡാൻസ് അവതരിപ്പിക്കുന്ന ചിത്രങ്ങൾ ആണ് റോബിൻ പങ്കുവെച്ചിരിക്കുന്നത്. രസകരമായ കമെന്റുകളുമായി ചിത്രങ്ങൾക്ക് താഴെ ആരാധകരും എത്തുന്നുണ്ട്. ഈ കഴിവുകൾ ഒക്കെ ഉണ്ടായിരുന്നോ അറിഞ്ഞില്ല എന്നാണ് ഇപ്പോൾ റോബിൻ ഫാൻസ്‌ പറയുന്നത്. ഏതായാലും ഡോക്ടറുടെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ താരംഗമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *