ആദ്യ സിനിമ നിർബന്ധിച്ച് ആണ് പ്രണവിനെ അഭിനയിപ്പിച്ചത്!മക്കളെ കുറിച് മോഹൻലാൽ…

മലയാള സിനിമയുടെ താരരാജാവ് ആണ് മോഹൻലാൽ മികച്ച ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ നെടുംതൂണായി മാറിയ വ്യക്തിയാണ് ശ്രീ മോഹൻലാൽ. കഴിഞ്ഞദിവസം ഒരു ഇന്റർവ്യൂവിൽ വച്ച് തന്റെ മക്കളെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ തേടുന്നത്. മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് പ്രണവ് മോഹൻലാൽ. ആദി എന്ന സിനിമയിലൂടെ ആണ് സിനിമ ലോകത്തേക്ക് പ്രണവ് കടന്നുവരുന്നത്.

   

ഇപ്പോൾ പ്രണവിനെ പറ്റിയും വിസ്മയയെ പറ്റിയും മനസ്സ് തുറക്കുകയാണ് താര രാജാവ്. പ്രണവ് സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ള ആളല്ല എന്നും ആദ്യ സിനിമ നിർബന്ധിച്ചാണ് പ്രണവിനെക്കൊണ്ട് അഭിനയിപ്പിച്ചത് എന്നും ആണ് മോഹൻലാൽ പറയുന്നത്. സ്വതന്ത്രനായി സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് പ്രണവ്. പ്രണവിന്റെ ജീവിതശൈലിയെ കുറിച്ച് ഇതിനുമുൻപും മറ്റു താരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് പ്രണവ്. ഒരു താര രാജാവിന്റെ മകൻ എന്ന യാതൊരു ജാഡയും ഇല്ലാതെയാണ് ഓരോ യാത്രകളും പ്രണവ് ചെയ്യുന്നത്.

ഇപ്പോൾ ശ്രീ മോഹൻലാൽ തന്നെ പ്രണവിനെ കുറിച്ച് പറയുകയാണ്. ഹൃദയം ഹിറ്റായപ്പോൾ എന്ത് സമ്മാനമാണ് പ്രണവിന് നൽകിയത് എന്ന അവതാരകന്റെ ചോദ്യത്തിന് എന്റെ ഹൃദയം നൽകി എന്നാണ് മോഹൻലാൽ പറഞ്ഞത്. ഇതിനുശേഷം തന്റെ മകളെക്കുറിച്ച് ആണ് മോഹൻലാൽ പറഞ്ഞത്. വിസ്മയ വലിയൊരു കവിയത്രി ഒന്നുമല്ലെന്നും അവർ പണ്ടെഴുതിയ കുറേ കളക്ഷൻ നമ്മൾ കണ്ടു അതൊരു ബുക്ക് ആക്കാമോ എന്ന് ചോദിച്ചുവെന്നും അതൊരു വിജയം ആണെന്ന് ആണ് മോഹൻലാൽ പറഞ്ഞത്.

കഴിഞ്ഞദിവസം വിസ്മയയുടെ പുസ്തകത്തിന്റെ പ്രകാശനം മോഹൻലാൽ സോഷ്യൽ മീഡിയ വഴി നടത്തിയിരുന്നു. അടുത്തൊരു ബുക്ക് എഴുതാൻ കുട്ടിക്ക് കഴിയുമോ എന്നൊന്നും എനിക്കറിയില്ല എന്നും അവരെല്ലാം സ്വാതന്ത്ര്യമായി ചിന്തിക്കുന്നവരാണ് എന്നും എല്ലാറ്റിനും ഉള്ള സ്വാതന്ത്ര്യം നമ്മൾ കൊടുത്തിട്ടുണ്ട് എന്നും മോഹൻലാൽ പറഞ്ഞു. ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് ഹൃദയം.ഇനിയും ഒരുപാട് ചിത്രങ്ങളിൽ താരമാകാൻ പ്രണവിന് കഴിയട്ടെ എന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *