ഈ പിറന്നാൾ എനിക്ക് കരുത്തും ആരോഗ്യവും സമ്മാനിക്കുന്നു…!!! പിറന്നാൾ ദിവസം വ്യത്യസ്തമായ വീഡിയോയുമായി ജ്യോതിക.

തമിഴ് സിനിമ ഇൻഡസ്ട്രിയിലെ ഏറ്റവും ആരാധകരുള്ള താരമാണ് ജ്യോതിക. ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമകളിൽ ഒരുപാട് ആരാധകരെ സൃഷ്ടിച്ച താരമാണ് ജ്യോതിക. കേരളത്തിലും ജോലിക്ക് നിരവധി ആരാധകരാണ് ഉള്ളത്. നടിപ്പിൻ നായകൻ എന്ന് വിശേഷിപ്പിക്കുന്ന സൂര്യയാണ് താരത്തിന്റെ ഇതിനുശേഷം നിരവധി ആരാധകരാണ് ഈ ദമ്പതി മാർക്ക് ഉള്ളത്. ഇവർ രണ്ടുപേരും ഒന്നിച്ചെത്തുന്ന വേദികൾ എല്ലാം തന്നെ ആരാധകർക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്.

   

ജ്യോതികയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. സിനിമ ലോകം ഒന്നടങ്കം ആഘോഷമാക്കിയ പിറന്നാൾ ആയിരുന്നു താരത്തിന്റെത്. ഈ പിറന്നാളിന് മമ്മൂട്ടി കമ്പനി അടുത്ത സിനിമയും അനൗൺസ് ചെയ്തിരുന്നു. ജ്യോതികയും മമ്മൂക്കയും ഒന്നിച്ചെത്തുന്ന കാതൽ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ഇവർ പുറത്തുവിട്ടത്. ഇതോടുകൂടി ജ്യോതികയുടെ പിറന്നാൾ ഇരട്ടി മധുരം ആവുകയായിരുന്നു ആരാധകർക്ക്.

ഇപ്പോൾ ഇതാ ഈ പിറന്നാളിന് ജ്യോതിക പങ്കു വച്ചിരിക്കുന്ന വ്യത്യസ്തമായ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ തരംഗം ആകുന്നത്. ജിമ്മിൽ കഠിനമായ വർക്ക് ഔട്ട്‌ ചെയ്യുന്ന വീഡിയോ ആണ് ജോതിക പങ്കുവെച്ചിരിക്കുന്നത്. ഈ പിറന്നാൾ എനിക്ക് കരുത്തും ആരോഗ്യവും സമ്മാനിക്കുന്നു. പ്രായം എന്നെ മാറ്റാൻ ഞാൻ അനുവദിക്കില്ല എന്റെ പ്രായത്തെ ഞാൻ മാറ്റും ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ജ്യോതിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ വീഡിയോ നിമിഷം നേരം കൊണ്ട് തന്നെസോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയായിരുന്നു. താരത്തിന്റെ കഠിനാധ്വാനം തന്നെയാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. നിരവധി പേരാണ് ഇത് വലിയ പ്രചോദനമാണ് എന്ന് പറഞ്ഞുകൊണ്ട് എത്തുന്നത്. ജ്യോതികയുടെ ആരോഗ്യത്തിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചിക്കൊണ്ട് നിരവധി പേർ വന്നിരുന്നു. അതിനെല്ലാം മറുപടി ആണ് പുതിയ വീഡിയോ. ഈ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.

 

View this post on Instagram

 

A post shared by Jyotika (@jyotika)

Leave a Reply

Your email address will not be published. Required fields are marked *