മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നായകനടനാണ് ജയറാം. മലയാള സിനിമയിലെ തന്നെ ജനപ്രിയ നായകന്മാരിൽ ഒരാൾ തന്നെയാണ് ജയറാം. മിമിക്രി ലോകത്ത് നിന്നും കടന്നുവന്ന സിനിമയിൽ സൂപ്പർസ്റ്റാറായി മാറിയ ജയറാമിനെ ഇഷ്ടമില്ലാത്ത പ്രേക്ഷകർ വളരെ ചുരുക്കം ആയിരിക്കും. കുടുംബ ചിത്രങ്ങളിൽ കൂടുതലായി വേഷമിട്ട ജയറാം ഒരു സിനിമ താരം എന്നതിലുപരി മലയാളം പ്രേക്ഷകരുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് എല്ലാവരും കാണുന്നത്. സിനിമാരംഗത്ത് തന്നെ താരാകുടുംബങ്ങളിൽ ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്.
ഭാര്യ പാർവതി ഒരുകാലത്ത് മലയാള സിനിമയുടെ നായിക സങ്കല്പങ്ങളിൽ ഒരാളായിരുന്നു. എല്ലാവർക്കും ഇഷ്ടമുള്ള നടിയായിരുന്നു പാർവതി. മാളവിക കാളിദാസ് എന്നീ രണ്ടു മക്കളാണ് ഇവർക്കുള്ളത്.കാളിദാസ് ഇപ്പോൾ മലയാള സിനിമയുടെ എന്നല്ല സിനിമ ഇൻഡസ്ട്രിയൽ തന്നെ ഒരു അഭിവാജ്യ ഘടകമായി മാറി കഴിഞ്ഞിരിക്കുകയാണ്. മാളവിക സിനിമയിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇവർ ഇവരുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ പങ്കുവെക്കുന്നത് ആരാധകർക്ക് ഏറെ ഇഷ്ടമാണ്.കാളിദാസ് ചെറുപ്പം മുതലേ സിനിമയിൽ സജീവമായ ആളാണ്.
ജയറാമും കാളിദാസും തമ്മിലുള്ള സിനിമകൾ ആരാധകരുടെ പ്രിയപ്പെട്ട സിനിമകളുടെ നിരയിൽ ഉള്ളതാണ്. സോഷ്യൽ മീഡിയയിൽസജീവമായ മാളവിക ഇടയ്ക്കിടയ്ക്ക് കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇങ്ങനെ പങ്കുവെച്ച് പുതിയ ചിത്രമാണ് ഇപ്പോൾ വാർത്തയാകുന്നത്. ഇവരുടെ കുട്ടിക്കാലത്തെ ചിത്രമാണ് മാളവിക പങ്കുവെച്ചത്. ജയറാമിന്റെ പുറത്ത് കയറി ആന കളിക്കുന്ന മാളവികയുടെയും കാളിദാസന്റെയും ചിത്രമാണ് മാളവിക പങ്കുവെച്ചത്. എന്നാൽ ഇതിന് താഴെ മോശം കമന്റുമായി എത്തിയതായിരുന്നു ഒരു വ്യക്തി.
ഇപ്പോൾ ഇതുപോലെ ഒന്നു ഫോട്ടോ എടുക്കാമോ എന്നായിരുന്നു കമന്റ്. ഇതിന് തക്കതായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മാളവിക. താരം പറഞ്ഞത് ഇങ്ങനെയാണ്. ഒരു കള്ള പേരിന് പിന്നിൽ ഒളിച്ചിരുന്ന് അനാവശ്യമായ അല്ലെങ്കിൽ അസ്വസ്ഥപ്പെടുത്തുന്ന കമന്റുകൾ പറയുവാൻ എളുപ്പമാണ്. ധൈര്യമുണ്ടെങ്കിൽ ഐഡന്റിറ്റി വെളിപ്പെടുത്തി ഈ പറഞ്ഞത് മുഖത്തു നോക്കി പറയാനാണ് മാളവിക പറഞ്ഞത്. മാളവികയുടെഈ പ്രതികരണംഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ. തക്കതായ മറുപടി ആണ് മാളവിക നൽകിയത് എന്നാണ് ആരാധകർ പറയുന്നത്. നിരവധി പേരാണ് മാളവികയുടെ ഈ കംമെന്റിനെ അഭിനന്ദിച്ച രംഗത്ത് എത്തിയത്.
View this post on Instagram