ബിരിയാണി വിളമ്പി കൊടുത്തും സ്നേഹം പങ്കുവച്ചും മമ്മൂട്ടിയും സൂര്യയും!!! ഷൂട്ടിംഗ് ലൊക്കേഷൻ കാഴ്ചകൾ കണ്ട് ആഹ്ലാദത്തിൽ ആരാധകർ… | Shooting Location Viral Photos

തമിഴ് സിനിമയ്ക്കും അഭിനേതാക്കൾക്കും മലയാളം നൽകുന്ന സ്വീകാര്യത എല്ലാ സിനിമ പ്രേക്ഷകരും വളരെയധികം പ്രശംസിക്കുന്ന ഒന്നാണ്. അത്തരത്തിൽ തമിഴ് സിനിമ ലോകത്തെ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണ് സൂര്യ. നിരവധി ആരാധകരാണ് സൂര്യയ്ക്ക് കേരളത്തിലുള്ളത്. സൂര്യയുടെ ഒരു മലയാള ചിത്രത്തിനായാണ് ആരാധകരെല്ലാവരും തന്നെ കാത്തിരിക്കുന്നത്. എന്നാൽ മലയാളി പ്രേക്ഷകർക്ക് ഇരട്ടി സന്തോഷമാണ് ഇപ്പോൾ. ജ്യോതികയും മലയാളത്തിന്റെ സൂപ്പർസ്റ്റാറായ മമ്മൂട്ടിയും ചേർന്ന് അഭിനയിക്കുന്ന വരാൻ പോകുന്ന കാതൽ എന്ന സിനിമയ്ക്ക് വേണ്ടിയാണ് മലയാളി പ്രേക്ഷകർ എല്ലാവരും തന്നെ ഇപ്പോൾ കാത്തിരിക്കുന്നത്.

   

കാതൽ സിനിമയുടെ പൂജയും ഷൂട്ടിംഗ് ലൊക്കേഷൻ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറൽ ആയതാണ്. സിനിമയുമായി ബന്ധപ്പെട്ട ലൊക്കേഷനിലേക്ക് സൂര്യ എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഗംഭീര വരവേൽപ്പ് തന്നെയായിരുന്നു സൂര്യ ലൊക്കേഷനിൽ എത്തിയപ്പോൾ ആരാധകർ നൽകിയത്.

മലയാളത്തിലെ എല്ലാ നടീനടന്മാരെയും വളരെയധികം സ്നേഹിക്കുന്ന സൂര്യയ്ക്ക് മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷംചിത്രങ്ങളിലും നമുക്ക് കാണാൻ സാധിക്കും. ലൊക്കേഷനിൽ എത്തിയ സൂര്യയ്ക്ക് മമ്മൂട്ടി നൽകിയ വിരുന്നിന്റെ ഫോട്ടോകൾ അണിയറ പ്രവർത്തകർ പങ്കുവെച്ചു. സൂര്യയ്ക്ക് വേണ്ടി ബിരിയാണി വിളമ്പുന്ന മമ്മൂട്ടിയെയും. അതുപോലെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെയും ചിത്രങ്ങളാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം മലയാളികളെ എല്ലാവരെയും ആവേശം കൊള്ളിച്ചിരിക്കുകയാണ്.

മലയാളികൾ ഒത്തിരി സ്നേഹിക്കുന്ന രണ്ടു താരങ്ങളെ ഒരേ ഫ്രെയിമിൽ കാണാൻ സാധിച്ചതിന്റെ സന്തോഷമാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമായത്. എല്ലാവരും കാത്തിരിക്കുന്നത് കാതൽ എന്ന സിനിമയിൽ മമ്മൂട്ടിയുടെയും ജ്യോതികയുടെയും മാസ്മരികമായ അഭിനയത്തിനാണ്. ഇതിനോടകം തന്നെ അണിയറ പ്രവർത്തകർ പങ്കുവെച്ച് സൂര്യയുടെയും മമ്മൂട്ടിയുടെയും ചിത്രങ്ങൾ ആരാധകർ വളരെ ആവേശത്തോടെ ഏറ്റെടുത്തു കഴിഞ്ഞു.

 

View this post on Instagram

 

A post shared by Suriya Fans Club Kerala™ (@aksfwa1)

Leave a Reply

Your email address will not be published. Required fields are marked *