അച്ചോടാ വാവ എന്തൊരു ക്യൂട്ടാ!!! കുഞ്ഞു ലൂക്കിനെ കണ്ടോ.. മിയയുടെ കയ്യിലിരുന്ന് കുട്ടിക്കുറുമ്പ് കാണിക്കുന്ന ലൂക്കിന്റെ പുതിയ വീഡിയോ വൈറലാക്കി ആരാധകർ…. | New Viral Video

മനോഹരമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മിയ. ബാലതാരമായി ടെലിവിഷൻ പരമ്പരയിലൂടെ എത്തുകയും പിന്നീട് സിനിമയിൽ തന്റേതായ കഴിവ് തെളിയിക്കുകയും ചെയ്ത നടിയാണ് മിയ. ഒരു സഹനടിയായി അഭിനയ ജീവിതം തുടങ്ങുകയും തുടർന്ന് നായിക കഥാപാത്രങ്ങളിലേക്ക് വളർന്നുനിൽക്കുന്ന അഭിനയ ജീവിതത്തിനു നിറഞ്ഞ പിന്തുണയാണ് മലയാളി പ്രേക്ഷകർ താരത്തിന് നൽകുന്നത്.

   

മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും തന്റെതായ കഴിവ് തെളിയിക്കാൻ മിയക്ക് സാധിച്ചു. ഇപ്പോൾ വിവാഹത്തിനുശേഷം സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ പ്രോഗ്രാമുകളിലും സോഷ്യൽ മീഡിയയിലും താരം സജീവമാണ്. വിവാഹവും വിവാഹത്തിന് ശേഷമുള്ള ജീവിത സന്തോഷ നിമിഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട് നിരവധി ആരാധകരാണ് മിയക്ക് സപ്പോർട്ട് ചെയ്തു കൊണ്ട് എത്താറുള്ളത്. ഇപ്പോൾ മകനായ ലൂക്കിനാണ് ആരാധകർ കൂടുതൽ.

മകനുമൊത്തുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. അതിനെല്ലാം തന്നെ നിരവധി ലൈക്കുകളും കമന്റുകളും നൽകി സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. അത്തരത്തിൽ ലൂക്കയുടെ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മിയ. മനോഹരമായ ഗാന പശ്ചാത്തലത്തിലൂടെ ഒരു കാർ യാത്രയുടെ വീഡിയോയാണ് താരം പങ്കു വച്ചിരിക്കുന്നത്. കുഞ്ഞു ലൂക്കിന്റെ കുസൃതികൾ കാണാൻ നിരവധി ആരാധകരാണ് വീഡിയോ കണ്ടത്.

മിയയുടെ കയ്യിലിരുന്ന് കളിച്ചു ചിരിക്കുന്ന കുഞ്ഞു ലൂക്കിന്റെ വീഡിയോ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ഭർത്താവായ അശ്വിനെയും വീഡിയോയിൽ നമുക്ക് കാണാം. വളരെ സന്തോഷപൂർവ്വമുള്ള യാത്രയിലാണ് മിയ. കുഞ്ഞു ലൂക്കിനെ കാണാൻ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും, ഈ ഫാമിലിയെ കാണുമ്പോൾ വളരെ സന്തോഷമുണ്ടെന്നും ആരാധകർ അഭിപ്രായപ്പെട്ടു. ലൂക്കിന്റെ പുതിയ വീഡിയോകൾക്കായാണ് ഇനിയും സോഷ്യൽ മീഡിയ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by miya (@meet_miya)

Leave a Reply

Your email address will not be published. Required fields are marked *