മലയാളസിനിമയിലെ ജനപ്രിയ നായകനായി അറിയപ്പെടുന്ന നടനാണ് ദിലീപ്. അന്നും ഇന്നും നടന് ആരാധകർ നിരവധിയാണ്. സിനിമയിലെ സൂപ്പർ താരങ്ങൾക്ക് പോലും വെല്ലുവിളി ഉയർത്തിയ നടൻ ആണ് ദിലീപ്. കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു നടൻ ദിലീപ്. അതുകൊണ്ട് തന്നെ സൂപ്പർ സ്റ്റാർ പദവിയെക്കാൾ ജനപ്രിയ നായകൻ എന്ന അംഗീകാരം ആണ് ദിലീപിന് ലഭിച്ചത്. നടി മഞ്ജു വാരിയരെ ആണ് ദിലീപ് ആദ്യം വിവാഹം കഴിച്ചത്. ഇരുവരുടെയും മകൾ ആണ് മീനാക്ഷി.
മീനൂട്ടി എന്നാണ് ആരാധകർ മീനാക്ഷിയെ വിളിക്കുന്നത്. നിരവധി ആരാധകർ ആണ് താരപുത്രിക്ക് ഉള്ളത്. ഇപ്പോൾ മകളുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. മഞ്ഞ നിറത്തിലുള്ള വേഷത്തിൽ അതീവ സുന്ദരി ആയാണ് മീനാക്ഷിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുക. മീനാക്ഷിയുടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. അച്ഛനെ പോലെ സിനിമയിൽ മീനാക്ഷി അഭിനയിച്ചിട്ടില്ല.
എങ്കിലും നിരവധി ആരാധകർ ആണ് മീനാക്ഷിക്ക് ഉള്ളത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല മീനാക്ഷി. വല്ലപ്പോഴും മാത്രമേ താരം സോഷ്യൽ മീഡിയയിൽ വരാറുള്ളൂ. അതുകൊണ്ട് തന്നെ നടി പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും നിമിഷനേരം കൊണ്ടാണ് വൈറൽ ആവാറുള്ളത്. മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം ആണ് മീനാക്ഷി കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഇപ്പോൾ നടൻ ദിലീപിനൊപ്പം ആണ് മീനാക്ഷി.
നടി കാവ്യയുമായുള്ള ദിലീപിന്റെ വിവാഹത്തിന് മുൻകൈ എടുത്തതും മീനാക്ഷി ആയിരുന്നു. ദിലീപിന്റെ ഇളയ മകൾ ആണ് മഹാലക്ഷ്മി. മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും സ്നേഹവും അടുപ്പവും എല്ലാം ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. അമ്മയെ പോലെ ആണ് മഹാലക്ഷ്മിയെ മീനാക്ഷി നോക്കുന്നത്. ഇരുവരുടെയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആവാറുണ്ട്. ഇപ്പോൾ മദ്രാസിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി. മീനാക്ഷിയുടെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
View this post on Instagram