ഉലകനായകന് ഗംഭീര പിറന്നാൾ സർപ്രൈസുകൾ ഒരുക്കി അമൃത റാം…. കമൽഹാസന് നൽകിയ പിറന്നാൾ സമ്മാനങ്ങൾ കണ്ടോ!!! താരത്തിന് പിറന്നാൾ ആശംസകൾ നൽകി പ്രിയപ്പെട്ട മലയാളികളും… | Kamal Hasan Birthday

ഇന്ത്യൻ സിനിമ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പർസ്റ്റാർ ആണ് കമൽഹാസൻ. ബാലതാരമായി സിനിമാ ലോകത്തേക്ക് കടന്നുവന്ന കമലഹാസൻ ഇപ്പോഴും തന്റെ അഭിനയം ജീവിതം തുടർന്നുകൊണ്ടിരിക്കുന്നു. ഉലകനായകനായി ഇന്ത്യ മുഴുവൻ എല്ലാ സിനിമ പ്രേമികൾക്കിടയിലും പേരെടുക്കാൻ കമൽഹാസന് സാധിച്ചു. സിനിമയിൽ മാത്രമല്ല ഒരു ഗായകനായും രാഷ്ട്രീയ പ്രവർത്തകനായും സിനിമാ നിർമ്മാതാവായും എല്ലാ മേഖലകളിലും തന്റെ കഴിവ് തെളിയിച്ചു.

   

സിനിമ പ്രേക്ഷകർ മാത്രമല്ല എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു നല്ല മനുഷ്യൻ കൂടിയാണ് കമൽഹാസൻ. താരത്തിന്റെ അവസാനമായി ഇറങ്ങിയ വിക്രം എന്ന സിനിമക്ക് വലിയ വരവേൽപ്പായിരുന്നു ഇന്ത്യൻ സിനിമ ലോകം നൽകിയത്. തമിഴ്നാട്ടിൽ വിക്രം സിനിമയ്ക്ക് എത്രത്തോളം ആരാധകർ ഉണ്ടായിരുന്നുവോ അത്രത്തോളം തന്നെ ആ സിനിമയെ മലയാളികളും ഇരുകൈയും നീട്ടി സ്വീകരിച്ചു. കമൽഹാസൻ മലയാളത്തിന്റെയും കൂടി പ്രിയപ്പെട്ട നായകനാണ്.

ഇപ്പോൾ താരത്തിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ. തമിഴിലെ ബിഗ് ബോസ് ടീം വലിയ പിറന്നാൾ സമ്മാനം തന്നെയാണ് കമലഹാസന് നൽകിയത്. അമൃത റാമും കൂട്ടുകാരും ചേർന്ന് കമലഹാസന്റെ പിറന്നാൾ സന്തോഷപൂർവ്വം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ നിരവധി ലൈക്കുകളും കമന്റുകളും ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്.

അമൃത റാം തന്നെയായിരുന്നു തന്റെ സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. കറുപ്പും ഗോൾഡ് നിറത്തിലുള്ള ഒരുപാടു ബലൂണുകൾക്കിടയിൽ ഇരുന്ന് കളിച് ചിരിക്കുന്ന കമലഹാസന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ബിഗ് ബോസിലെ തന്റെ സഹപ്രവർത്തകരോടൊപ്പം പിറന്നാൾ ദിവസം ഒരുപാട് സന്തോഷിച്ചിരിക്കുന്ന കമലഹാസനെ ചിത്രങ്ങളിൽ കാണാം. നിരവധി ആരാധകരാണ് കമലഹാസനെ പിറന്നാൾ ആശംസകൾ നൽകി മുന്നോട്ടുവന്നിരിക്കുന്നത്.

 

View this post on Instagram

 

A post shared by Amritharam (@amritha.ram)

Leave a Reply

Your email address will not be published. Required fields are marked *