ഈ ചിത്രത്തിൽ കാണുന്ന പെൺകുട്ടി എന്തൊരു ക്യൂട്ട് ആണല്ലേ. ചിത്രത്തിൽ പാവക്കുട്ടിയെ പോലെ തോന്നിക്കുന്ന ഈ പെൺകുട്ടി, മലയാള സിനിമയിലെ യുവനടി ആണ്. മലയാളത്തിൽ മാത്രം അല്ല, തമിഴിലും തെലുങ്കിലും സജീവമായ താരമാണ് ഇത്. മറ്റാരും അല്ല, മലയാളത്തിലെ പ്രശസ്ത സംവിധായകൻ ആയ പ്രിയദർശന്റെ മകളും, മലയാളത്തിലെ യുവനടിയും ആയ കല്യാണി പ്രിയദർശനെ ആണ് ഈ ചിത്രത്തിൽ കാണുന്നത്.
നടിയുടെ ബാല്യകാല ചിത്രമാണ് ഇത്. സംവിധായകൻ പ്രിയദർശന്റെയും മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാൾ ആയ ലിസിയുടെയും മകൾ ആണ് കല്യാണി. 2017ൽ പുറത്തിറങ്ങിയ ഹലോ എന്ന സിനിമയിലൂടെയാണ് കല്യാണി അഭിനയലോകത്തേക്ക് കടന്നുവരുന്നത്. നടിയുടെ ആദ്യ സിനിമ തന്നെ തെലുങ്കിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫിലിം ഫെയർ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രത്തിലൂടെ കല്യാണി സ്വന്തമാക്കി.
മലയാളത്തിൽ നടൻ ദുൽഖറിനോടൊപ്പം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആണ് മലയാള സിനിമയിൽ താരം സജീവമാകുന്നത്. പിന്നീട് നിരവധി സിനിമകളിൽ സുപ്രധാന വേഷങ്ങൾ ചെയ്തു. വിനീത് ശ്രീനിവാസിന്റെ പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം എന്ന സിനിമയിലൂടെ ആണ് കല്യാണി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഈയൊരു സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടാൻ കല്യാണിക്ക് സാധിച്ചു.
നടിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ് ഹലോ, ചിത്രാഞ്ജലി, രണരങ്കം, ഹീറോ, വരനെ ആവശ്യമുണ്ട്, പുത്തം പുതു കാലൈ, മരക്കാർ അറബി കടലിന്റെ സിംഹം, മാനാട്, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല, തുടങ്ങിയവ. നടിയായി മാത്രമല്ല ആർട്ട് ഡയറക്ടർ ആയും, പ്രൊഡക്ഷൻ ഡിസൈനറായും സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട് കല്യാണി. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന യുവനടിയായി മാറിക്കഴിഞ്ഞു കല്യാണി.