ഉണ്ണി കണ്ണനെ കാണാൻ കിലോമീറ്ററുകളോളം യാത്ര ചെയ്ത് ബാലാമണി.. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!! | Naviya Nair New Viral Photos

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. നന്ദനം എന്ന സിനിമയിൽ ബാലാമണി എന്ന പെൺകുട്ടി ആയി അഭിനയിച്ച് മലയാളികളുടെ മനസ്സ് കീഴടക്കുകയായിരുന്നു നവ്യ. സിനിമയിൽ കടുത്ത കൃഷ്ണഭക്ത ആയാണ് നവ്യ അഭിനയിച്ചത്. നടിയുടെ ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും നടി ഒരു കടുത്ത കൃഷ്ണ ഭക്ത ആണ്. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുന്ന നടിയുടെ ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ നവ്യ നായർ പങ്കുവെച്ചത്.

   

നടിക്ക് ഏറെ ഇഷ്ടമുള്ള ശ്രീകൃഷ്ണന്റെ ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു നവ്യ. ക്ഷേത്രത്തിൽ എത്തി മണിക്കൂറുകളോളം നടി പ്രാർത്ഥിച്ച ശേഷമാണ് മടങ്ങിയത്. എല്ലാ മാസവും ഒരിക്കൽ നടി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വരാറുണ്ട്. ഇപ്പോൾ ക്ഷേത്ര സന്ദർശനത്തിന് ശേഷം വിശ്രമിക്കുന്ന നടിയെ ആണ് ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുക. ഗോൾഡൻ നിറത്തിലുള്ള കരയോട് കൂടിയ സെറ്റ് സാരി ധരിച്ച് അതീവ സുന്ദരിയായി ആണ് ചിത്രങ്ങളിൽ നവ്യയെ കാണാൻ സാധിക്കുക.

തലയിൽ മുല്ലപ്പൂ ചൂടിയും നെറ്റിയിൽ മഞ്ഞയും ചുവപ്പും നിറത്തിലുള്ള ചന്ദനകുറി അണിഞ്ഞും നവ്യ നിൽക്കുന്നത് കാണാം. വലിയ ഒരു ഹാൻഡ് ബാഗും നടി കയ്യിൽ പിടിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെക്കുന്നതിനോടൊപ്പം മനോഹരമായ തലക്കെട്ടും നവ്യ പങ്കുവെച്ചു. എന്നും ഗുരുവായൂരിൽ തൊഴുതു നിൽക്കുമ്പോൾ മുന്നിൽ ഒരുണ്ണി ഉണ്ടെന്ന് തോന്നും. ഉണ്ണി പുഞ്ചിരി തൂകുന്നതായും തോന്നും..

എന്നിങ്ങനെയാണ് നവ്യ കുറിച്ചത്. നടിയുടെ ഈ പോസ്റ്റ് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തത്. നവ്യയുടെ ഈ ഭക്തി തന്നെയാണ് താരത്തിന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം എന്നാണ് ആരാധകർ പറയുന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന നടി വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *