അമ്മുമ്മയ്ക്കും അപ്പൂപ്പനും ഓണസമ്മാനവുമായി ആഹാന കൃഷ്ണ.

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതമായ കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ആഹാനയും സിനിമ മേഖലയിൽ ഉള്ളവർ ആണ്. മറ്റുള്ളവർസിനിമയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയ വഴി എല്ലാവർക്കും സുപരിചിതർ ആണ്.ആഹാനയും ദിയയും ഇഷാനിയും ഹൻസികയും എല്ലാം ആരാധകർക്ക് സോഷ്യൽ മീഡിയ വഴി പ്രിയപ്പെട്ടവരാണ്. ഒരുപാട് ഫോളോവേഴ്സ് ആണ് ഇവർ നാലുപേർക്കും സോഷ്യൽ മീഡിയയിൽ ഉള്ളത്.ആഹാനക്ക് ഒരു യൂട്യൂബ് ചാനലും ഉണ്ട്.

   

നിരവധി കാഴ്ചക്കാരാണ് ആഹാനയുടെ യൂട്യൂബ് ചാനലിന് ഉള്ളത്. കഴിഞ്ഞ ദിവസം അപ്പച്ചിയെയും കൊണ്ട് ഫ്ലൈറ്റ് യാത്ര പോയ വീഡിയോ എല്ലാം ആരാധകർക്ക് വളരെ ഇഷ്ടമായിരുന്നു. ഇവർ ഓരോരുത്തർക്കും യൂട്യൂബ് ചാനൽ ഉണ്ട്. ഇത്തവണ അമ്മൂമ്മയ്ക്കും അപ്പൂപ്പനും ആണ് സർപ്രൈസുമായി താരം എത്തിയിരിക്കുന്നത്.ഓണത്തിന് മുന്നോടിയായി ഓണാഘോഷ ചടങ്ങുകളുമായി ബന്ധപ്പെട്ട വീഡിയോ ആണ് ആഹാന പങ്കുവെച്ചിരിക്കുന്നത്.

വെളുത്ത വസ്ത്രം അണിഞ്ഞ് തലയിൽ മുല്ലപ്പൂവും ചൂടി ഓണത്തെ വരവേൽക്കാൻ എന്നോണം ആണ് ആഹാന വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അമ്മൂമ്മയ്ക്കും അപ്പൂപ്പനും ഓലൻ പാചകം ചെയ്ത് ആണ് ആഹാന ചെല്ലുന്നത്. കൂടാതെ ഒരു ഗ്യാസ് സ്റ്റൗ വും ആഹാന സർപ്രൈസ് ആയി ഇവർക്ക് നൽകി. ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ താരംഗമാവുകയാണ് ഇപ്പോൾ.ആഹാനക്ക് വീട്ടുകാരോട് ഉള്ള സ്നേഹം എടുത്തു പറയുകയാണ് ആരാധകർ.

ലൂക്കാ എന്ന ചിത്രത്തിലൂടെ ടോവിനോയുടെ നായികയായി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ആഹാന നിരവധി ഇന്റർവ്യൂകളിലും ഇവരുടെ കുടുംബം പ്രത്യക്ഷപ്പെടാറുണ്ട് ഈ വീഡിയോകൾ എല്ലാം തന്നെ വളരെ രസകരമാണ് എന്നാണ് ആരാധകർ പറയാറ്. ഇവരുടെ ഇന്റർവ്യൂ പോലെ തന്നെ യൂട്യൂബ് ചാനലും ഏറ്റെടുക്കുകയാണ് പ്രേക്ഷകർ. വളരെ മനോഹരമായി ആഹാന ഓലൻ പാചകം ചെയ്യുന്നത് വിഡിയോയിൽ കാണാം. പാചക കളയിലും ആഹാന താരമാണ് എന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *