രജനികാന്തിന്റെ കുടുംബത്തിൽ പുതിയ ഒരു അംഗം കൂടി!സന്തോഷവാർത്ത പങ്കുവെച്ച് താരം.

തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ എന്ന് വിളിപ്പേരുള്ള താരമാണ് രജനികാന്ത്. ഒട്ടനവധി ആരാധകരുള്ള താരമാണ് രജനികാന്ത്. രജനിയുടെ രണ്ടു പെൺമക്കളും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയിരുന്നു. രണ്ടുപേരും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇപ്പോൾ രജനീകാന്ത് വീണ്ടും മുത്തശ്ശനായി എന്ന വാർത്തയാണ് തമിഴ് സിനിമ ലോകത്തെ സന്തോഷത്തിൽ ആക്കുന്നത്. താൻ വീണ്ടുംഅമ്മയായതിന്റെ സന്തോഷത്തെക്കുറിച്ച് ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് സൗന്ദര്യ. സൗന്ദര്യയുടെ കയ്യും കുഞ്ഞിന്റെ കയ്യും ചേർത്തുപിടിച്ചുള്ള ഫോട്ടോ ആണ് സൗന്ദര്യ പങ്കുവെച്ചത്.

   

ദൈവത്തിന്റെ കൃപയോടും ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തോടും കൂടി വേദിന്റെ കുഞ്ഞനിയൻ എത്തിയതിന്റെ ത്രില്ലിലാണ് ഞങ്ങൾ. വീർ രജനികാന്ത് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഞങ്ങളുടെ കൂടെ നിന്ന എല്ലാ ഡോക്ടർമാർക്കും എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഞങ്ങൾ നന്ദി പറയുന്നു.ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാൻ ഉണ്ട് എന്നാണ് താരം പറഞ്ഞത്.

സൗന്ദര്യയുടെ രണ്ടാം വിവാഹമാണ് ഇത്. 2015 ലാണ് സൗന്ദര്യ മകൻ വേദിനു ജന്മം നൽകുന്നത്. 2016ൽ ഇരുവരും വേർപിരിഞ്ഞു. 2019 ലാണ് വിശാഖമായി സൗന്ദര്യയുടെ വിവാഹം നടന്നത്. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി കരിയർ തുടങ്ങിയ വ്യക്തിയാണ് സൗന്ദര്യ. പിന്നീട് കോച്ചടയൻ എന്ന രജനീകാന്ത് ചിത്രത്തിലൂടെ സംവിധായകയായി അരങ്ങേറ്റം കുറിച്ച്.

ഐശ്വര്യയെയും അറിയാത്ത സിനിമ പ്രേക്ഷകർ ഉണ്ടാവില്ല. പ്രൊഡ്യൂസർ ആയും ഡയറക്ടറായി എല്ലാം തിളങ്ങുന്ന ആളാണ്‌ ഐശ്വര്യ. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുൻപ് ഐശ്വര്യയും ധനുഷും വിവാഹബന്ധം വേർപ്പെടുത്തിയ വാർത്ത വളരെ ഞെട്ടലാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയത്. ഈ സങ്കടകരമായ വാർത്തയ്ക്ക് പിന്നാലെയാണ് ഒരു സന്തോഷവാർത്ത രജനികാന്ത് കുടുംബത്തിൽ നിന്നും വന്നെത്തുന്നത്. ഇതോടെവളരെ സന്തോഷത്തിലാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *