ഓറഞ്ച് സാരിയിൽ അതീവ സുന്ദരി ആയി നടി രശ്മി സോമൻ. അനുജന്റെ കല്യാണം ആഘോഷമാക്കി കുടുംബം.

രശ്മി സോമനെ അറിയാത്ത മലയാളി പ്രേക്ഷകർ ചുരുക്കം ആയിരിക്കും. അത്രക്ക് സുപരിചിതയാണ് രശ്മി. മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും തന്റെ അഭിനയ മികവുകൊണ്ട് താരമായി മാറിയ വ്യക്തി ആണ് രശ്മി സോമൻ. പെണ്മനസ്സ് അക്ഷയപാത്രം തുടങ്ങിയ ഒരുപാട് സീരിയലുകളിൽ നായികയായി തിളങ്ങിയ വ്യക്തി ആണ് രശ്മി. കൂടാതെ ആദ്യത്തെ കണ്മണി വർണ്ണപ്പകിട്ട് അരയന്നങ്ങളുടെ വീട് തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ വേഷം ഇട്ടിട്ടുള്ള താരമാണ് രശ്മി.

   

മഗ്‌രിബ എന്ന കുഞ്ഞുമുഹമ്മദിന്റെ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ഗോപിനാഥ് ആണ് താരത്തിന്റെ ഭർത്താവ്. കുഞ്ഞുനാൾ മുതലേ ഒരുപാട് ബോഡി ഷെയ്മിങ്ങുകൾ തനിക്ക് വരാറുണ്ട് എന്ന് പറഞ്ഞു കൊണ്ട് രശ്മി ഒരു വീഡിയോയുമായി എത്തിയിരുന്നു. ഈയിടെ താരം അഭിനയിച്ചു കൊണ്ടിരുന്ന കാർത്തിക ദീപം എന്ന സീരിയലിന്റെ പാക്ക് അപ്പ് ദിവസമായിരുന്നു.

വളരെ വികാരഭരിതയായി കാർത്തിക ദീപം താരങ്ങളോടൊപ്പം ഉള്ള ചിത്രങ്ങൾ രശ്മി പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷവാർത്തയുമായി രശ്മി എത്തിയിരിക്കുകയാണ്. രാഷ്‌മിയുടെ അനുജന്റെ വിവാഹം കഴിഞ്ഞ ചിത്രങ്ങൾ ആണ് രശ്മി പങ്കുവെച്ചത്. ഹാപ്പി മാരീഡ് ലൈഫ് അനന്ദുട്ടൻ ആൻഡ് അമ്മു ഞങ്ങൾക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് എന്നാണ്.

താരം തന്റെ ഇൻസ്റ്റാഗ്രാം വഴി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ഓറഞ്ച് നിറമുള്ള സാരിയിൽ അതീവ സുന്ദരി ആയി ആണ് രശ്മി പ്രത്യക്ഷപ്പെട്ടത് നിരവധി പേരാണ് രാഷ്‌മിയുടെ ചിത്രത്തിന് താഴെ കമ്മെന്റുകളുമായി എത്തിയത്. അനുജന്റെ കല്യാണത്തിനും രശ്മിയെ ആണ് ആരാധകർ കൂടുതലായി ശ്രെദ്ധിക്കുന്നത്.

 

View this post on Instagram

 

A post shared by Reshmi Soman (@reshmi_soman11)

Leave a Reply

Your email address will not be published. Required fields are marked *