വാവച്ചിക്ക് ജന്മദിനാശംസകൾ നൽകി പേർളി മാണി!!! അനുജത്തിയുടെ കൂടെയുള്ള മനോഹരമായ ചിത്രങ്ങൾ ഏറ്റെടുത്ത് മലയാളികൾ… | Birthday Viral Photos

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് പേർളി മാണി. ഒരു അവതാരികയായി സാമൂഹ്യ മാധ്യമങ്ങളിൽ തുടക്കം കുറിച്ച് തുടർന്ന് സിനിമകളിലും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. കൂടാതെ നിരവധി മേഖലകളിൽ സജീവമായി തന്നെ ഇടപഴകുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പേളിയുടെ എല്ലാ വിശേഷങ്ങളും ഇരുകൈയും മലയാളി പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. ഭർത്താവായ ശ്രീനിഷിന്റെയും മകളായ നില യെയും മലയാളികൾക്ക് ഒന്നടങ്കം ഇഷ്ടമുള്ളവരാണ്.

   

തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങളും വീഡിയോകളും വളരെ കുറഞ്ഞ സമയം കൊണ്ടാണ് വൈറൽ ആകാറുള്ളത്. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ച് അനുജത്തി റേച്ചലിന്റെ പിറന്നാളിന് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വയറലായി കൊണ്ടിരിക്കുന്നത്. ചേച്ചിയും അനുജത്തിയും ആയുള്ള സ്നേഹം സോഷ്യൽ മീഡിയയിലൂടെ മലയാളികൾ എല്ലാം ദിനംപ്രതി കാണുന്നതാണ്.

അതുകൊണ്ട് തന്നെ പേർളിയെ പോലെ തന്നെ അനുജത്തിയും മലയാളികൾക്ക് വളരെ സുപരിചിതയാണ്. വാവച്ചിക്ക് പിറന്നാൾ ആശംസകൾ.. നീ എന്റെ സഹോദരിയും ബെസ്റ്റിയുമാണ്. അതുപോലെ ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു നിന്നെ ഓർത്ത് അഭിമാനിക്കുന്നു. ചെറിയ തലയിണ വഴക്കുകളിൽ നിന്നും ഇപ്പോൾ അമ്മയുടെ സംസാരത്തിലേക്ക് നീ മാറിയിരിക്കുന്നു. നീ എന്തുതന്നെ ചെയ്താലും ഞാൻ നിന്റെ കൂടെ തന്നെ ഉണ്ടാകും.

എപ്പോഴും എന്റെ കൂടെ ഉണ്ടായതിന് ഒരുപാട് നന്ദി. അതുപോലെ വളരെ മനോഹരമായ ഈ പിറന്നാള് ദിവസം എല്ലാ ആശംസകളും നിനക്ക് നൽകുന്നു. ഇത്തരത്തിലുള്ള മനോഹരമായ അടിക്കുറിപ്പോട് കൂടിയാണ് അനുജത്തിക്ക് പിറന്നാൾ ആശംസകൾ നൽകി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി ആളുകളാണ് റേച്ചലിന് പിറന്നാൾ ആശംസകൾ നൽകി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *